മരക്കാര്‍ 12 മണിക്ക് ഒടിടിയില്‍ ഇറങ്ങിയാല്‍ ആറ് മണിക്ക് വ്യാജന്‍ ഇറങ്ങും

760

മരക്കാര്‍ എന്ന സിനിമ ഒടിടി റിലീസ് ചെയ്താല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് എറണാകുളം ഷേണായീസ് തിയേറ്റര്‍ ഉടമ സുരേഷ് ഷേണായ്.ഒടിടിയിലും തിയേറ്ററിലും ഒന്നിച്ച്‌ റിലീസ് ചെയ്യാനുള്ള പ്രവണത തിയേറ്ററുകാരുടെ അന്ത്യമാണ് എന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഷേണായ്.

സുരേഷ് ഷേണായിയുടെ വാക്കുകള്‍:

ഒരിക്കലും മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ല. എന്തുകൊണ്ടെന്ന് വെച്ചാല്‍ ഈ ഒടിടിയിലും സിനിമ തിയേറ്ററിലെ ഒന്നിച്ച്‌ റിലീസ് ചെയ്യുന്ന പ്രക്രിയ ഞങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കാരണം മരക്കാര്‍ 12 മണിക്ക് ഒടിടിയില്‍ ഇറങ്ങിയാല്‍ ആറ് മണിയുമാകുമ്ബോള്‍ വ്യാജന്‍ ഇറങ്ങും ടെലിഗ്രാമില്‍. എല്ലാവരും കാണുകയും ചെയ്യും. തിയേറ്ററില്‍ വരാന്‍ ആരും ഉണ്ടാവുകയുമില്ല. ഇത് തിയേറ്ററുകാരുടെ അന്ത്യമായാണ് ഞങ്ങള്‍ കാണുന്നത്. അതില്‍ വേറെ സംശയം ഒന്നും വേണ്ട. ഒരു സാധനം ഫ്രീ ആയി കിട്ടുമ്ബോള്‍ എന്തിന് ആളുകള്‍ തിയേറ്ററില്‍ കാശ് മുടക്കി വരണം.

അതേസമയം നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ നേതൃത്വത്തില്‍ മരക്കാര്‍ തിയേറ്ററിലെ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തുടരുകയാണ്. ആന്റണി പെരുമ്ബാവൂരിന്റെ ഉടമസ്ഥതയിലുള്ള നാല്‍പതോളം തിയറ്ററുകള്‍ക്ക് പുറമേ സര്‍ക്കാര്‍ തിയറ്ററുകള്‍, നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ എന്നിവയ്ക്ക് പുറമെ ഉടമകളുടെയും നേതൃത്വത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നത് എന്നാണ് വിവരം. ആന്റണി പെരുമ്ബാവൂരിന്റെ നീക്കത്തിന് നിര്‍മ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയുടെയും പൂര്‍ണപിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് കാണാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യമാണ് ആന്റണി പെരുമ്ബാവൂരിന് ഉള്ളത് എന്നാണ് വിവരം. ഇക്കാര്യം ഫാന്‍സ് അസോസിയേഷനും തീയറ്ററില്‍ സിനിമ കാണാനും ആഗ്രഹമുള്ളവര്‍ക്കും സൗകര്യം നല്‍കുകയാണ് നീക്കത്തിന് പിന്നില്‍ എന്നാണ് ആന്റണി പെരുമ്ബാവൂര്‍ ഉയര്‍ത്തുന്ന വാദം. ഇത്തരത്തില്‍ പത്തുദിവസം സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. നിബന്ധനകള്‍ ഇല്ലാതെയാണ് സിനിമ പ്രദര്‍ശനത്തിന് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ള തിയറ്റര്‍ ഉടമകളും തീരുമാനത്തെ സ്വാഗതം ചെയ്തു. തന്റെ തിയേറ്ററുകള്‍ ഉള്‍പ്പെടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് നല്‍കുമെന്ന് ലിബര്‍ട്ടി ബഷീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

അതേസമയം, ആന്റണി പെരുമ്ബാവൂരിന്റെ നിലപാടിനെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തി. ഒടിടിയില്‍ റിലീസ് ചെയ്യുന്ന സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യില്ല എന്നാണ് സംഘടനയുടെ തീരുമാനമെന്നും സംഘടനയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.