ആരൊക്കെയാണ് മരടിലെ ഫ്‌ളാറ്റുടമകൾക്ക് ഇങ്ങനെയൊരു ഗതികേട് ഉണ്ടാക്കിയവർ ?അതറിയണമെങ്കിൽ ജനപക്ഷം നേതാവ് ബെന്നി ജോസഫ് എഴുതിയ ഈ കുറിപ്പ് വായിക്കണം

912

മരട് പഞ്ചായത്തായിരുന്ന കാലത്ത് എൽഡിഎഫ് ഭൂരിപക്ഷമുളള കമ്മറ്റിയാണ് മരടിലെ ഫ്ലാറ്റുകൾക്ക് അനുവാദം നൽകിയത്. അന്നത്തെ പ്രതിപക്ഷവും, സർക്കാറും ഒക്കെ അവർക്ക് പൂർണ പിന്തുണ നൽകി.

അന്ന് മരടിൽ കെഎ ദേവസി എന്ന സഖാവായിരുന്നു ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.

കള്ളന് കഞ്ഞി വെയ്ക്കുന്നതിൽ അതി വൈദഗ്ദ്ധ്യമുണ്ടായിരുന്ന ഒരാളായിരുന്നു അന്നത്തെ മരട് പഞ്ചായത്ത് സെക്രട്ടറി. അഷ്‌റഫ്‌ എന്ന നാമധേയധാരി. ആ മഹാനുഭാവനാണ് അന്ന് ഈ ഫ്ലാറ്റുകൾക്ക് അനുമതി കൊടുത്തു തുടങ്ങിയത്.

അദ്ദേഹത്തിന്റെ പ്രവൃത്തി മാഹാത്മ്യം ഒന്നു കൊണ്ട് തന്നെ അദ്ദേഹത്തിനെ പഞ്ചായത്തിന്റെ നന്മയ്ക്കായി ചെയ്ത ത്യാഗപൂർണമായ അഴിമതി, ക്രമക്കേടുകൾ, കെടുകാര്യസ്ഥത, അധികാര ദുർവിനിയോഗം, അമിത ധനസമ്പാദനം എന്നിവയുടെ അടിസ്ഥാനത്തിൽ പോലീസ് വളരെ ബദ്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ശേഷപത്രമായി അദ്ദേഹത്തിനെ കായ കൽപ ചികിത്സയ്ക്കായി കോടതി ജയിലിലും അടപ്പിച്ചിരുന്നു. അടുത്തിടെ ചികിത്സയൊക്കെ കഴിഞ്ഞ് നാട്ടിലിറക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ ആണ് സുപ്രീം കോടതി ആ 5 ഫ്ലാറ്റുകളേയും പിഴുത് മാറ്റുവാൻ ശക്തമായി ഉത്തരവിറക്കിയത്.

ഈ കേസിൽ പെട്ട് പോയെന്ന് പറഞ്ഞു വിലപിക്കുന്നവർ, അതായത് മരടിലെ അപാർട്ട്മെന്റുകളിലെ 400-ഓളം വരുന്ന ഫ്ലാറ്റ് ഉടമകൾ കോടതിയേയും, വിധിയേയും, ഈ കേസുമായി മുന്നിട്ടിറങ്ങിയവരെ പഴിക്കുന്നതിന് പകരം ഇവരെ ചതിച്ച ഇവരെ പോലുള്ള,

  1. ഒത്താശ ചെയ്ത് കൊടുത്ത മരടിൽ അന്ന് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന ശ്രീ. അഷ്റഫ്.
    2) അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സഖാവ് ശ്രീ. ദേവസി.
    3) അന്ന് ഇവർക്ക് നിയമം ലംഘിച്ചുകൊണ്ട് കള്ളത്തരത്തിലൂടെ അനുമതിയും എൻ.ഓ.സി(NOC)-യും നൽകാൻ ധൈര്യപ്പെട്ട വില്ലേജ് / താലൂക്ക് / ജില്ല ഭരണകൂടം / പരിസ്ഥിതി വകുപ്പ് / തീരദേശ പരിപാലന അതോറിറ്റി / അതാത് പ്രദേശത്തെ ജനപ്രതിനിധികൾ തുടങ്ങിയവരുടെ പേര്, നിലവിലെ പദവി / സ്ഥാനം, മേൽ വിലാസം തുടങ്ങിയ വിശദാംശങ്ങൾ.

ഈ ക്രമകേടുകൾക്ക് ജയിലിൽ ഇതിനോടകം കിടന്നവരുടേയും ഇനി കിടക്കാൻ യോഗ്യത നേടിയവരുടേയും പേരുകൾ ഈ ഫ്ലാറ്റു പൊളിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ കൊടുമ്പിരികൊള്ളുമ്പോഴും ആരും തന്നെ പറഞ്ഞു കേൾക്കുന്നില്ല. ഇനിയെങ്കിലും ഈ പേരുകൾ ഉറക്കെ പറയുക. പരമാവധി സമൂഹത്തേയും മാധ്യമങ്ങളേയും മനസറിഞ്ഞു അറിയിക്കാൻ നാം ജനങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കണം.

ഈ വിഷയത്തിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും നിർമാതാക്കളുടെയും പേരുകൾ മുഖ്യധാര ചർച്ചകളിൽ വരണം. ഇവരാണ് അവിടത്തെ ജനങ്ങളേയും സാധാരണ ജനത്തേയും രാജ്യതാൽപര്യത്തേയും ഒറ്റ് കൊടുക്കുന്നതിൽ ഉത്തരവാദികളായത് എന്ന സത്യം പുറത്ത് വന്നാൽ മാത്രമേ ഈ യഥാർത്ഥ ചിത്രം പൂർത്തിയാകൂ.

നിലവിൽ കേരളത്തിലെ 14 ജില്ലയിലും നിയമ വിരുദ്ധ പ്രവൃത്തികൾക്ക് ഒത്താശകൾ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്ന സർവ്വ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടേയും മറ്റ് ലോബികളുടേയും പേര് തുറന്ന് കാട്ടി കൊണ്ടാകണം ഇനിയുള്ള എല്ലാ ശ്രമങ്ങളും