മോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഭരണമെന്ന് കാനം രാജേന്ദ്രന്‍

5117

കൊച്ചി:പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത സിപിഐക്കില്ലെന്ന് കാനം രാജേന്ദ്രന്‍. ഉന്‍മൂലന സിദ്ധാന്തമാണ് പൊലീസ് നടപ്പാക്കുന്നത്. പൊലീസ് നിരത്തുന്ന തെളിവുകള്‍ അന്തിമമല്ല. മോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഭരണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത് സി.പി.ഐയെ അല്ലെന്നും മുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്നും കാനം വ്യക്തമാക്കി.