പോലീസും സിപിഎമ്മും രണ്ട് തട്ടിൽ ; യു​എ​പി​എ നി​ല​നി​ൽ​ക്കാ​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് പൊ​ലീ​സ്

1912

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വി​ൽ അറസ്റ്റിലാ​യ യു​വാ​ക്ക​ൾ​ക്കെ​തി​രേ യു​എ​പി​എ നി​ല​നി​ൽ​ക്കാ​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് പൊ​ലീ​സ്. യു​എ​പി​എ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും നി​യ​മം നീ​ക്ക​ണ​മെ​ന്നു​മു​ള്ള വാ​ദ​ത്തെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ൾ പ്രോസി​ക്യൂ​ഷ​ൻ എ​തി​ർ​ക്കും. സ​ർ​ക്കാ​ർ പ്ലീ​ഡ​ർ ഇ​ത്ത​ര​ത്തി​ൽ കോ​ട​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നു​മാ​ണു സൂ​ച​ന. യു​എ​പിഎ കേ​സു​ക​ളി​ൽ സെ​ഷ​ൻ​സ് കോ​ട​തി​ക​ൾ സാ​ധാ​ര​ണ ജാ​മ്യം ന​ൽ​കാ​റി​ല്ല.

കു​റ്റ​പ​ത്രം ത​യാ​റാ​യി ക​ഴി​യുമ്പോഴോ 90 ദി​വ​സ കാ​ലാ​വ​ധി​ക്കു ശേ​ഷ​മോ ആ​ണ് ഇ​ത്ത​രം കേ​സു​ക​ളി​ൽ ജാ​മ്യം ലഭി​ക്കാ​ൻ സാ​ധ്യ​ത. സം​ഭ​വ​ത്തി​ൽ കേ​സ് വി​വ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ ഹൈ​ക്കോ​ട​തി റി​ട്ട​യേ​ർ​ഡ് ജ​ഡ്ജി അധ്യക്ഷനായ യു​എ​പി​എ പ​രി​ശോ​ധ​നാ സ​മി​തി​ക്കു കൈ​മാ​റാ​ൻ പൊലീ​സി​നോ​ടു സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ​മി​തി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

ഇ​തി​നു​ശേ​ഷം മാ​ത്ര​മേ ഇ​നി കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ പൊ​ലീ​സി​നു സ്വീ​ക​രി​ക്കാ​നാ​കൂ. അ​തേ​സ​മ​യം സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ യു​വാ​ക്ക​ളെ യു​എ​പി​എ ചു​മ​ത്തി പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തു മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യെ​ന്നാ​ണു സൂ​ച​ന. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തും യു​എ​പി​എ ചുമത്തിയതും വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് മാ​ത്ര​മാ​ണ്.

യു​എ​പി​എ ചു​മ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഡി​ജി​പി പു​റ​പ്പെ​ടു​വി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചി​രു​ന്ന​താ​യി പന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നാ​ണു ഡി​ജി​പി​യു​ടെ നിർ​ദേ​ശം. എ​ഫ്ഐ​ആ​ർ ത​യാ​റാ​ക്കി​യ​തും ക​മ്മീ​ഷ​ണ​റു​ടെ​യും മ​റ്റും അ​നു​മ​തി​യോ​ടെ ത​ന്നെ​യാ​ണ്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ​തി​നാ​ൽ ക​മ്മീ​ഷ​ണ​ർ ഐ​ജി​യെ​യും ഐ​ജി എ​ഡി​ജി​പി​യെ​യും ഡി​ജി​പി​യെ​യും ഇ​ക്കാ​ര്യം അറിയി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്കു പൊ​ലീ​സ് നീ​ങ്ങി​യ​ത്.