മാ​വോ​യി​സ്റ്റ് ബ​ന്ധ​മാ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ അ​ല​ൻ ഷു​ഹൈ​ബി​നാ​യി ന​ടി സ​ജി​താ മഠത്തിലിന്‍റെ ഫെയ്​സ്ബു​ക്ക് പോ​സ്റ്റ്

2803

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ബ​ന്ധ​മാ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ അ​ല​ൻ ഷു​ഹൈ​ബി​നാ​യി ന​ടി സ​ജി​താ മഠത്തിലിന്‍റെ ഫെയ്​സ്ബു​ക്ക് പോ​സ്റ്റ്. അ​ല​ൻ വാ​വേ, എ​ന്നു സം​ബോ​ധ​ന ചെ​യ്തു തു​ട​ങ്ങു​ന്ന പോ​സ്റ്റി​ൽ പു​സ്ത​ക​ങ്ങ​ൾ​പോ​ലും ത​ന്നെ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​യി സ​ജി​ത കു​റി​യ്ക്കു​ന്നു. കു​ട്ടി​ക്കാ​ല​ത്ത് സി​പി​എം വോ​ള​ന്‍റി​യ​റി​ന്‍റെ വേഷമണി​ഞ്ഞു നി​ല്‍​ക്കു​ന്ന അ​ല​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു സ​ജി​ത​യു​ടെ ഫെയ്സ്ബു​ക്ക് കു​റി​പ്പ്.

കോ​ഴി​ക്കോ​ട് തി​രു​വ​ണ്ണൂ​ർ പാ​ലാ​ട്ട് ന​ഗ​ർ മ​ണി​പ്പൂ​രി വീ​ട്ടി​ൽ ഷു​ഹൈ​ബി​ന്‍റെ മ​ക​ൻ അ​ല​ൻ ഷു​ഹൈ​ബ് (20), പന്തീരാ​ങ്കാ​വ് മൂ​ര്‍​ക്ക​നാ​ട് കോ​ട്ടു​മ്മ​ൽ അ​ബൂ​ബക്ക​റി​ന്‍റെ മ​ക​ൻ താ​ഹ ഫ​സ​ൽ (24) എ​ന്നി​വ​രെ​യാ​ണ് മാ​വോ​യി​സ്റ്റ് ബ​ന്ധ​മാ​രോ​പി​ച്ച് പ​ന്തീ​രാ​ങ്കാ​വ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കു​മെ​തി​രേ യു​എ പി​എ (നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ത​ട​യ​ൽ നി​യ​മം) ചു​മ​ത്തി. ക​ണ്ണൂ​ർ ധ​ര്‍​മ​ട​ത്ത് നി​യ​മ​വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ല​ൻ ഷു​ഹൈ​ബ്. ക​ണ്ണൂ​ർ സ്‌​കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം പി​ജി ഡി​പ്ലോ​മ വി​ദ്യാ​ര്‍​ഥി​യാ​ണ് താ​ഹ.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

അലൻ വാവേ
വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്‍റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ? നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്‍റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ!

ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു. നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ… നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്‍റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ?
പെട്ടെന്ന് തിരിച്ച് വായോ!
നിന്‍റെ കരുതലില്ലാതെ
അനാഥമായ ഞങ്ങൾ!