മണിരത്നത്തിന്റെ വാനം കൊട്ടട്ടും ട്രൈലർ പുറത്ത്, താൻ കാത്തിരുന്ന കഥയെന്ന് ശരത്കുമാർ;വീഡിയോ കാണുക

391

മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം നിർമ്മിച്ച് അവതരിപ്പിക്കുന്ന “വാനം കൊട്ടട്ടും” ഫെബ്രവരി 7 ന്‌ പ്രദർശനത്തിനെത്തുന്നു .ആക്ഷനും റൊമാൻസും, സസ്പെൻസും വൈകാരികതയും കോർത്തിണക്കി കൊണ്ടുള്ള ഒരു ഫാമിലി ത്രില്ലറാണ് സിനിമ.അദ്ദേഹത്തിന്റെ സഹ സംവിധായകനായി നിരവധി സിനിമകളിൽ പ്രവർത്തിച്ച , ‘ പടവീരൻ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ധനാ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കൾ വിക്രം പ്രഭു, മഡോണ സെബാസ്റ്റ്യൻ, ശരത് കുമാർ, രാധിക, ഐശ്വര്യ രാജേഷ് ,ശന്തനു ,ബാലാജി ശക്തിവേൽ തുടങ്ങിയവരാണ്.മണിരത്നവും ധനായും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

‘ വാനം കൊട്ടട്ടും ‘ ഓഡിയോയും ട്രൈലറും കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന വർ്ണശബളമായ ചടങ്ങിൽ വെച്ച് മണിരത്നം – സുഹാസിനി, ശരത് കുമാർ – രാധികാ ദമ്പതികൾ ചേർന്ന് റിലീസ് ചെയ്തു. ചിത്രത്തിൽ പ്രണയ ജോടികളാവുന്ന വിക്രംപ്രഭു – മഡോണ സെബാസ്റ്റ്യൻ , ശാന്തനു – ഐശ്വര്യാ രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

“സംവിധായകൻ ധനാ എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ ജനങ്ങളുമായി അവരുടെ നിത്യ ജീവിതവുമായി ഇഴ പിന്നിയ റിയലിസ്റ്റിക് കഥയാണെന്ന് തോന്നി. കുടുംബ സമേതം എല്ലാവർക്കും ആസ്വദിക്കാനുള്ള ഒരു സിനിമയാണിത്. ഇതു പോലൊരു കഥ വളരെ നാളുകളായി ഞാൻ പ്രതീക്ഷിച്ചു കൊണ്ടിരിക്കയായിരുന്നൂ.” സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശരത് കുമാർ പറഞ്ഞു വാനം കൊട്ടട്ടും

“സൂര്യ വംശം” എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ജോഡി ചേർന്ന് യഥാർത്ഥ ജീവതത്തിലും ഒന്നിച്ച ശരത്കുമാർ- രാധികാ ദമ്പതികൾ കാൽ നൂറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന സിനിമ കൂടിയാണിത്. യുവ മാനസങ്ങളുടെ ഹരമായ ഗായകൻ സിദ്ധ് ശ്രീറാം സംഗീത സംവിധാനം നിർവഹിക്കുന്ന പ്രഥമ ചിത്രമാണ്‌ “വാനം കൊട്ടട്ടും” എന്നതും സവിശേഷതയാണ്. പ്രീതാ ജയരാമനാണ്‌ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്‌. സാം സംഘട്ടന സംവിധാനവും വിജയ ലക്ഷ്മി നൃത്ത സംവിധാനവും നിർവഹച്ചിരിക്കുന്നു.

സി.കെ‌.അജയ് കുമാർ, പി ആർ ഒ