ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാമാങ്കം ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു

3080

കൊച്ചി:ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാമാങ്കം ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്.

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ എം.പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിക്കൊപ്പം ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും ചിത്രത്തിലെത്തുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ എറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിന് വേണ്ടി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിരുന്നത്. ചിത്രത്തിലെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിച്ചത് ഇവിടെയായിരുന്നു.

കനിഹ, അനു സിത്താര. പ്രാചി തെഹ്ലാന്‍ തുടങ്ങിയവരാണ് മാമാങ്കത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്.