ചൈനീസ് ഭാ‍ഷയിൽ തർക്കിക്കുന്ന മോഹൻലാലും കെ.പി.എ.സി. ലളിതയും; ഇട്ടിമാണിയുടെ ടീസർ ഹിറ്റ്

191

.

കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ടീസർ പുറത്തെത്തി. നവാഗതരായ ജിബി ജോജുവാണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ചൈനീസ് ഭാ‍ഷയിൽ തർക്കിക്കുന്ന മോഹൻലാലും കെ.പി.എ.സി. ലളിതയുമാണ് ടീസറിന്‍റെ ഹൈലൈറ്റ്. സലീം കുമാറും പള്ളി വികാരിയുടെ വേഷത്തിൽ സിദ്ദിഖും ടീസറിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനേതാക്കളെയെത്തുന്നുണ്ട്. ഒടിയന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഓണം റിലീസായി ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന പുറത്തിറങ്ങും.