മലപ്പുറം താനൂരില്‍ പാലത്തിൽ നിന്ന് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

2167

മലപ്പുറം: മലപ്പുറം താനൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. താനൂര്‍ ദേവദാര്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിയുകയായിരുന്നു. തിരൂരില്‍ നിന്ന് താനൂരിലേക്ക് പോവുന്ന ബസ്സാണ് മറിഞ്ഞത്. 15 പേര്‍ക്ക് പരിക്കേറ്റു എന്നാണ് പ്രാഥമിക വിവരം. തിരച്ചില്‍ തുടരുകയാണ്. ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. ദേവദാര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് താഴേക്ക് മറിയുകയായിരുന്നു. പാലത്തിന്റെ കൈവരികളും തകര്‍ത്താണ് ബസ് താഴേക്ക് പതിച്ചത്. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്കും പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.