നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കും; മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ ഇ​ന്നു ഗ​വ​ർ​ണ​റെ കാ​ണും.

1076

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ചു ശി​വ​സേ​ന​യു​മാ​യി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ ബി​ജെ​പി നേ​താ​ക്ക​ൾ ഇ​ന്നു ഗ​വ​ർ​ണ​റെ കാ​ണും. ജ​ന​വി​ധി സ്വീ​ക​രി​ച്ചു പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മെ​ന്നും ശി​വ​സേ​ന​യോ​ടു ചേ​ർ​ന്നു മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​നി​ല്ലെ​ന്നും എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണു ഗ​വ​ർ​ണ​ർ ഭ​ഗ​ത് സി​ങ് കോ​ഷി​യാ​രി​യെ കാ​ണാ​നു​ള്ള തീ​രു​മാ​നം ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​ത്.

നി​ല​വി​ലു​ള്ള നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ബി​ജെ​പി അ​വ​കാ​ശ​മു​ന്ന​യി​ച്ചേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന​ത്ത് അ​നി​ശ്ചി​ത​ത്വം പ​തി​നാ​ലു ദി​വ​സം പി​ന്നി​ട്ട​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യി​ൽ തു​ല്യ​പ്രാ​തി​നി​ധ്യ​വും ആ​ദ്യ ര​ണ്ട​ര വ​ർ​ഷം മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​വു​മെ​ന്ന ശി​വ​സേ​ന​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും. മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ത​ന്നെ​യാ​കും അ​ഞ്ചു വ​ർ​ഷ​വും സ​ർ​ക്കാ​രി​നെ ന​യി​ക്കു​ക​യെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, ശി​വ​സേ​ന​യു​മാ​യി ബി​ജെ​പി നേ​തൃ​ത്വം അ​ണി​യ​റ ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു​ണ്ട്. വൈ​കാ​തെ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും ഒ​മ്പ​തി​നു മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നും ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ബി​ജെ​പി​യു​മാ​യി വി​ല​പേ​ശ​ൽ തു​ട​രു​ന്ന ശി​വ​സേ​ന ഇ​ന്ന​ലെ എ​ൻ​സി​പി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, സേ​നാ നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത് മ​ട​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ പ്ര​ഖ്യാ​പി​ച്ചു. 288 അം​ഗ സ​ഭ​യി​ൽ 105 അം​ഗ​ങ്ങ​ളാ​ണു ബി​ജെ​പി​ക്ക്. ശി​വ​സേ​ന-56, എ​ൻ​സി​പി- 54, കോ​ൺ​ഗ്ര​സ്-44 എ​ന്നി​ങ്ങ​നെ​യാ​ണു മ​റ്റു പ്ര​ധാ​ന ക​ക്ഷി​ക​ളു​ടെ അം​ഗ​ബ​ലം.