മഹാബലിപുരത്തെ പ്രഭാത നടത്തത്തിനിടെ തീരം വൃത്തിയാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

3158

ചെന്നൈ: മഹാബലിപുരത്തെ പ്രഭാത നടത്തത്തിനിടെ തീരം വൃത്തിയാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ മുപ്പത് മിനിറ്റ് നീണ്ട പ്രഭാത നടത്തത്തിനിടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ചപ്പു ചവറുകൾ ശേഖരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇവയെല്ലാം എടുത്ത് ഹോട്ടൽ ജീവനക്കാരൻ ജയരാജിനെ ഏൽപിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചിയിലേക്കാണ് മോദി മാലിന്യങ്ങൾ ശേഖരിച്ചത്. നമ്മുടെ പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാൻമാരായിരിക്കണമെന്നും മോദി കുറിച്ചിട്ടുണ്ട്.കടൽത്തീരത്തെ പാറക്കൂട്ടങ്ങളിൽ ഇരുന്ന് മോദി വിശ്രമിക്കുന്നതിന്‍റെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചൈനീസ് പ്രസിഡന്‍റുമായി നടക്കുന്ന ഉച്ചക്കോടിക്കായാണ് പ്രധാനമന്ത്രി മഹാബലിപുരത്തെത്തിയത്.