‘മ​ഹ’ ചു​ഴ​ലി​ക്കാ​റ്റി​നു പി​ന്നാ​ലെ ബു​ൾ​ബു​ൾ ; കേരളത്തിൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

2233

ന്യൂ​ഡ​ൽ​ഹി: അ​റ​ബി​ക്ക​ട​ലി​ലെ ‘മ​ഹ’ ചു​ഴ​ലി​ക്കാ​റ്റി​നു പി​ന്നാ​ലെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ​വും ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്നു. ബു​ൾ​ബു​ൾ എ​ന്നാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈകുന്നേ​ര​ത്തോ​ടെ ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി പ​ശ്ചി​മ ബം​ഗാ​ൾ, ഒ​ഡി​ഷ, ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തേ​ക്കു നീങ്ങു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച​യോ​ടെ കാ​റ്റ് അ​തി​തീ​വ്ര​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. അ​തേ​സ​മ​യം, ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തെ നേരിട്ടു ബാ​ധി​ക്കി​ല്ല. സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച ഇ​ടു​ക്കി​യി​ലും വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ലും ഇ​ടു​ക്കി​യി​ലും ശ​നി​യാ​ഴ്ച എ​റ​ണാ​കു​ള​ത്തും ഇ​ടു​ക്കി​യി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.