അട്ടപ്പാടി മധുകൊലക്കേസ്: പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി

58747

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ മണ്ണാർക്കാട് എസ് സി/ എസ്ടി കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്നു കാണിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ശരിവെച്ചായിരുന്നു വിധി. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു .

അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള തീരുമാനം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുള്ളൂ എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പ്രതികരിച്ചു. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നതിന് പിന്നിലുള്ള കാരണം കോടതിയെ
ബോദ്ധ്യപ്പെടുത്താനായി. 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്
അത് കോടതി അംഗീകരിച്ചു