മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതി; ലോകസഭാ എം പിക്കെതിരെ പൊലീസ് കേസെടുത്തു

830

ന്യൂഡെല്‍ഹി:  ലോക് ജനശക്തി പാര്‍ടി ലോക്സഭാ എം പി പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. പ്രിന്‍സ് രാജ് പാസ്വാന്‍ ബലാത്സംഗം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. മൂന്ന് മാസം മുന്‍പാണ് കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്.പരാതി നല്‍കിയിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപിച്ച്‌ പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് എം പിക്കെതിരെ നടപടിയെടുത്തത്.മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നത്.എന്നാല്‍ പെണ്‍കുട്ടിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്ക് താന്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് പ്രിന്‍സ് പാസ്വാന്റെ പ്രതികരണം. പെണ്‍കുട്ടി തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നേരത്തെ നടത്തിയിരുന്നുവെന്നും ഇതിന് പെണ്‍കുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പ്രിന്‍സ് പ്രതികരിച്ചു.