ലോക്ക് ഡൌൺ കാലത്തൊരു “ലോക്ക് ഡൌൺ”

3417

ലോക്ക് ഡൌൺ കാലത്ത് അനുഭവിക്കുന്ന  ബുദ്ധിമുട്ടുകളും മാനസിക സംഘർഷങ്ങളും,  അതിനെ  എങ്ങിനെ  നേരിടണം , അതുപോലെ ലോക്ക് ഡൌൺ  കാലം  നമ്മുക്ക് ഗുണപ്രദമായ രീതിയിൽ എങ്ങിനെ  ഉപയോഗിക്കാം  എന്നെല്ലാമാണ്  ടീം  അസ്‌ലൻ  ഒരുക്കിയ  അതിമനോഹരമായ  വെറും  നാലു  മിനുട്ട് ദ്യർഖ്യം മാത്രമുള്ള  ലോക്ക് ഡൌൺ എന്ന  ഹൃസ്വ ചിത്രത്തിൽ നമ്മുക്ക് കാണുവാൻ സാധിക്കുന്നത്.

ലോക്ക് ഡൌൺ കാലത്ത്  വീട്ടിൽ  ഇരുന്നു  മടുക്കുന്ന  മകൾക്ക്, അച്ഛൻ  എങ്ങിനെ  ഈ  ഘട്ടം  ഫലപ്രദമായി  ഉപയോഗിക്കാം  എന്ന്  പറഞ്ഞു  കൊടുക്കുന്നലൂടെ  ആണ്  കഥ  മുന്നോട്ട്  പോകുന്നത്.

ജയശങ്കർ, ശ്രുതി  എന്നിവരാണ്  അച്ഛന്റെയും മകളുടെയും കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഈ ചിത്രത്തിന്റെ  മുഖ്യ പ്രത്യേകത രണ്ടു രാജ്യങ്ങളിൽ നിന്നാണ് അവർ അഭിനയിക്കുന്നത് എന്നതാണ്. അതിലൂടെ ലോകത്ത് എവിടെ ആയിരുന്നാലും ലോക്ക് ഡൌൺ അവസ്ഥ ഒന്ന് തന്നെ എന്ന സന്ദേശം നമ്മളിലേക്ക് എത്തിക്കുന്നു.

സിനിമയുടെ അവസാനം അത് സൂചിപ്പിക്കുന്നതു വരെ,   സിനിമയുടെ ഒഴുക്കിനെ ഒട്ടും  ബാധിക്കാതെ  നടത്തിയ മനോഹരമായ എഡിറ്റിങ് പ്രേത്യേക അഭിനന്ദനം അർഹിക്കുന്നു.