ലോകകേരള സഭയുടെ ഭക്ഷണത്തിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്

2776

തിരുവനന്തപുരം: രണ്ടാം ലോകകേരളസഭയിലെ പ്രതിനിധികൾക്കായി ചെലവഴിച്ച ഭക്ഷണബില്ലിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ് സർക്കാറിനെ അറിയിച്ചു. റാവിസ് ഗ്രൂപ്പ് വേണ്ടന്ന് വയക്കുന്നത് 80 ലക്ഷം രൂപയാണ്. സര്‍ക്കാരിനോട് തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നു റാവിസ് ഗ്രൂപ്പ് ‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ബില്‍ നല്‍കുക മാത്രമാണ് ചെയ്തത്. എന്നാല്‍, പണം സര്‍ക്കാരില്‍ നിന്നും ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.

പ്രവാസിക്ഷേമത്തിനായി സർക്കാർ സംഘടിപ്പിച്ച ലോകകേരളസഭ പോലൊരു പരിപാടിയുമായി ബന്ധപ്പെട്ട് റാവിസിനെച്ചൊല്ലി ഇത്തരമൊരു വിവാദമുയർന്നതിൽ സങ്കടമുണ്ട്. ലോക കേരള സഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും. അതിനാല്‍ തന്നെ പണം ഈടാക്കുന്നത് ശരിയല്ലെന്നും, വിവാദം അനാവശ്യമാണെന്നും ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ള പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകള്‍ പുറത്തുവന്നപ്പോൾ ഒരാൾക്ക് രണ്ടായിരം രൂപയോളം ഭക്ഷണത്തിന് ചെലവായത് ധൂര്‍ത്ത് ആണെന്ന തരത്തില്‍ വിവാദമായിരുന്നു.