ഉപതെരെഞ്ഞെടുപ്പുകൾക്കു ശേഷം കേരളത്തിൽ മ​ദ്യ​വി​ല കൂ​ടാ​ന്‍ സാ​ധ്യ​ത.

4182

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല കൂ​ടാ​ന്‍ സാ​ധ്യ​ത. ഉ​ത്പാ​ദ​ന​ചെ​ല​വ് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഷ്ട​മൊ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ദ്യ​വി​ത​ര​ണ ക​മ്പ​നി​ക​ള്‍ സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കും. മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള എ​ക്സ​ട്രാ ന്യൂ​ട്ര​ല്‍ ആ​ല്‍ക്ക​ഹോ​ളി​ന്‍റെ (സ്പി​രി​റ്റ്) വി​ല കു​തി​ച്ചു​യ​ര്‍ന്ന​താ​ണ് നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ലി​റ്റ​റി​ന് 45 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ്പി​രി​റ്റി​ന് ഇ​പ്പോ​ള്‍ 70 രൂ​പ​യാ​ണ് വി​ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബെ​വ്റെ​ജ​സ് കോ​ര്‍പ്പ​റേ​ഷ​നു​മാ​യു​ള്ള ക​രാ​ര്‍ നി​ര​ക്കി​ല്‍ മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ നി​ല​പാ​ട്.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ട്രാ​വ​ന്‍കൂ​ര്‍ ഷു​ഗേ​ഴ്സും സ്പി​രി​റ്റ് വി​ല വ​ര്‍ധ​ന​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ജ​ന​പ്രി​യ ബ്രാ​ന്‍ഡാ​യ ജ​വാ​ന്‍റെ കു​റ​ഞ്ഞ വി​ല നി​ല​നി​ര്‍ത്തു​ന്ന​ത് വെ​ല്ലു​വി​ളി​യാ​വു​ക​യാ​ണ്. പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി മ​ദ്യ വി​ത​ര​ണ ക​മ്പ​നി​ക​ള്‍ ബെ​വ്റെ​റേ​ജ​സ് കോ​ര്‍പ്പ​റ​ഷ​ന് ക​ത്ത് ന​ല്‍കി​യി​ട്ടു​ണ്ട്. മ​ദ്യ​ത്തി​ന് നി​ര​ക്ക് കൂ​ട്ടു​ക, അ​ല്ലെ​ങ്കി​ല്‍ ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് ഈ​ടാ​ക്കു​ന്ന ടേ​ണ്‍ ഓ​വ​ര്‍ ടാ​ക്സ് കു​റ​ക്കു​ക എ​ന്നി​വ​യാ​ണ് ക​ത്തി​ല്‍ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന നി​ര്‍ദേ​ശ​ങ്ങ​ള്‍.​വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ നി​കു​തി കു​റ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. അ​തി​നാ​ല്‍ സ്പി​രി​റ്റ് വി​ല വ​ര്‍ധ​ന​യു​ടെ ഭാ​ര​വും മ​ദ്യ​പാ​നി​ക​ളു​ടെ പോ​ക്ക​റ്റ് ചോ​ര്‍ത്തി​യേ​ക്കും. ഉ​പ​തെ​ര​ഞ്ഞെ‍ടു​പ്പി​ന് ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം