പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര് പുരസ്കാരം ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ലിവര്‍പൂളിന്റെ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ഡൈക്കിനേയും യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും പിന്തള്ളിയാണ് മെസി തന്റെ കരിയറിലെ ആറാം ബാലണ്‍ ഡി ഓര് സ്വന്തമാക്കിയത്. ഫുട്ബോള്‍ ചരിത്രത്തില്‍ ആറ് ബാലണ്‍ ഡി ഓറുകള്‍ നേടുന്ന ആദ്യ താരമാണ് മെസി.
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് മെസിക്ക് ബാലണ്‍ ഡി ഓര് ലഭിക്കുന്നത്. 2016 മുതലാണ് ബാലണ്‍ ഡി ഓര് പുരസ്കാരം പ്രത്യേകമായി നല്കി തുടങ്ങിയത്. 2016,17 വര്‍ഷങ്ങളില്‍ റൊണാള്‍ഡോയാണ് ജേതാവായത്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിനാണ് ബാലണ്‍ ഡി ഓര് സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അന്തിമ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ പോലും മെസിക്ക് കഴിഞ്ഞിരുന്നില്ല.