ലാവ്‌ലിന്‍ അഴിമതി കേസ് വീണ്ടും സജീവമാകുന്നു; കേസ് അടുത്ത മാസം ആദ്യം സുപ്രീംകോടതി പരിഗണിച്ചേക്കും

54

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ അഴിമതി കേസ് വീണ്ടും സജീവമാകുന്നു. കേസ് അടുത്ത മാസം ആദ്യം സുപ്രീംകോടതി പരിഗണിച്ചേക്കും. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനക്കെത്തുന്നത്.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജികളാണ് അടുത്ത മാസം പരിഗണിക്കുക.
സിബിഐ നല്‍കിയ ഹര്‍ജികളും പ്രതിപ്പട്ടികയിലെ മൂന്ന് പേര്‍ നല്‍കിയ ഹര്‍ജികളുമാണ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

കക്ഷി ചേരാനുള്ള ഹർജി പരിഗണിക്കവേയാണ് കഴിഞ്ഞ ദിവസം ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കേസ് തുടരെ തുടരെ മാറ്റിവെക്കുന്നത് ശരിയല്ലെന്ന് അഭിഭാഷക എം.കെ.അശ്വതി കോടതിയില്‍ പറഞ്ഞു.