കുട്ടനാട് സീറ്റിൽ ജോണി നെല്ലൂരിനെ പൊതു സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട്

1243

ആലപ്പുഴ : കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് (ജേക്കബ്) ന് അവകാശപ്പെട്ടതാണെന്ന് കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസണ്‍ പോള്‍ മാഞ്ഞാമറ്റം. സീറ്റിനെ ചൊല്ലി ജോസഫ്, ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വിജയ സാധ്യത മുന്‍നിര്‍ത്തി യു ഡി എഫ് പൊതു സ്ഥാനാര്‍ഥിയായി ജോണി നെല്ലൂരിനെ മത്സരിപ്പിക്കുവാന്‍ യു ഡി എഫ് നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് യു ഡി എഫിനും രാഹുല്‍ ഗാന്ധിക്കും കത്ത് നല്‍കും.

2016-ല്‍ അങ്കമാലി സീറ്റ് നല്‍കാമെന്ന് യു ഡി എഫ് ഉറപ്പ് കൊടുത്തിട്ടും അവസാന നിമിഷം അദ്ദേഹ
ത്തിന് സീറ്റ് നിഷേധിക്കുകയാണ് ചെയ്തത്. അതിനുള്ള പ്രായശ്ചിത്തമായി യു ഡി എഫ് നേതൃത്വം ഇതിനെ
കാണണം. കുട്ടനാട് സീറ്റില്‍ അവകാശമുന്നയിക്കാന്‍ മറ്റാരേക്കാളും തങ്ങള്‍ക്കാണ് യോഗ്യത. 2001-ല്‍ തങ്ങള്‍ക്ക്
അനുവദിച്ച കുട്ടനാട് സീറ്റില്‍ പാര്‍ട്ടി വൈസ് ചെയര്‍മാനായിരുന്ന പ്രൊഫ. ഉമ്മന്‍ മാത്യുവാണ് മത്സരിച്ചത്.