കെഎസ്ആർടിസി ബസിൽ ലോറിയിടിച്ച് അപകടം: 19 മരണം

2938

കോയമ്പത്തൂര്‍: ബംഗളുരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെഎസ്ആര്‍ടിസി അപകടത്തില്‍പ്പെട്ടത്. അതേസമയം, ലോറി ഡൈവര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കണ്ടെയ്‌നര്‍ ലോറി ഡ്രൈവറായ ഹേമരാജാണ് കീഴടങ്ങിയത്. .

ബസിലെ 12 സീറ്റുകളോളം ഇടിച്ച് തകര്‍ന്ന നിലയിലാണ്. ബസില്‍ 48 യാത്രക്കാരാണുണ്ടായിരുന്നത്. 10 പേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ഭാഗങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരിയിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ബസില്‍ എറണാകുളത്തേക്കു 25 പേരും തൃശൂരിലേക്ക് 19 പേരും പാലക്കാട്ടേക്ക് നാലുപേരുമാണ് റിസര്‍വ് ചെയ്തിരുന്നത്.

കോയമ്പത്തൂര്‍- സേലം ബൈപ്പാസില്‍ മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരിലേറെയും മലയാളികളാണ്