കെ റെയിൽ: സാമ്പത്തിക സാധ്യത കൂടി പരിശോധിച്ചായിരിക്കും അന്തിമ തീരുമാനമെന്നു കേന്ദ്രസർക്കാർ

6437

ദില്ലി: സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹ മന്ത്രി റാവു സാഹിബ്‌ പട്ടീൽ ദാൻവേ പാർലമെൻറ്റിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി അറിയിച്ചു.

കെ റെയിൽ റെയിൽവേയുടെയും കേരളാ സർക്കാരിന്റെയും സംയുക്ത സംരംഭമാണ്. 51% കേരളാ സർക്കാരും 49% കേന്ദ്ര സർക്കാരുമാണ് സംരംഭത്തിനായി മുടക്കുന്നത്. 530 കിലോ മീറ്റർ നീണ്ട, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സെമി-ഹൈ സ്പീഡ് റെയിൽവേ സ്ഥാപിക്കുന്നതിന് വേണ്ടി കെ റെയിൽ സർവ്വേക്ക് ശേഷം വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തയ്യാറാക്കിട്ടുണ്ട്. 63493 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ ടെക്‌നോ-ഇക്കണോമിക് വയബിലിറ്റി കൂടി പരിഗണിക്കാനുണ്ടെന്ന് മന്ത്രി അറിയിച്ചു. അലിഗ്ന്മെന്റ്, നിർമ്മാണ രീതി, ഭൂമിഏറ്റെടുക്കൽ എന്നിവ ഇതുവരെ തീരുമാനം ആയിട്ടില്ല എന്നും മന്ത്രി അറിയിച്ചു.