കോഴിക്കോട് നാലിടത്ത് കോളറ ബാക്ടീരിയയുടെ സാന്നിധ്യം

541

കോഴിക്കോട്: പോർട്ട് ചെയ്ത നാലിടത്തെ വെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധനയിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. നരിക്കുനിയിൽ 21 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുകയും രണ്ടര വയസുകാരൻ മരിക്കുകയും ചെയ്തിരുന്നു. ഡിഎംഒയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേര്‍ന്നു.

കോഴിക്കോട് ജില്ലയിൽ ഇതുവരെ കോളറ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ പ്രതികരിച്ചു. വിബ്രിയോ കോളറെ സാന്നിദ്ധ്യം കണ്ടെത്തിയത് ഗൗരവതരമാണ്. കണ്ടെത്തിയ പ്രദേശങ്ങളിലെ കിണറുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യും. നനരിക്കുനിയിൽ കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധ തന്നെയെന്ന് മെഡിക്കൽ കോളജിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് കിട്ടിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാനുണ്ടെന്നും ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലാകെ പരിശോധന നടത്തുമെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു.