കൊറോണാ വൈറസ്; ശക്തമായ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന രംഗത്ത്

863

ജനീവ: കൊറോണാ വൈറസിന്റെ കാര്യത്തില്‍ മുന്‍പ് പുറപ്പെടുവി ച്ചതിനേക്കാള്‍ അപകട സാധ്യതയും ശക്തമായ മുന്നറിയിപ്പും നല്‍കി ലോകാരോഗ്യ സംഘടന രംഗത്ത്. ചൈനയില്‍ നിന്നും വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത ഏറ്റവും കൂടുതലാണെന്ന ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ ദിവസം സാധ്യത ‘അത്ര ഭീകരമല്ല’ എന്ന പ്രസ്താവന തിരുത്തുകയും ചെയ്തിരിക്കുകയാണ്. ‘മോഡറേറ്റ’് എന്നത് തിരുത്തി ‘ഹൈ റിസ്‌ക്’ എന്ന് വായിക്കണമെന്ന പ്രത്യേക അടിക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യവിഭാഗം എല്ലാ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.’ ഏറ്റവും അപകടകരം’ എന്ന് പ്രത്യേകം രേഖപ്പെടു ത്തിക്കൊണ്ടാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് രണ്ടാമതായി ഇറങ്ങിയിരിക്കുന്നത്. നിലവില്‍ ചൈനയില്‍ മാത്രം 100 ലേറെപ്പേര്‍ മരിക്കുകയും ലോകത്തിലെ പലഭാഗത്തും എത്തിപ്പെട്ടിരിക്കുന്ന ചൈന വംശജരും അല്ലാതുള്ള വിനോദ സഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരാവശ്യത്തിനും ഔദ്യോഗിക ആവശ്യത്തിന് യാത്രചെയ്ത വരുമടക്കമുള്ളവരെ പരിശോധിക്കണമെന്ന നിര്‍ദ്ദേശം എല്ലാ വിമാനത്താവളങ്ങള്‍ക്കും നല്‍കാന്‍ അതാത് രാജ്യങ്ങളോടും ഐക്യരാഷ്യ സഭ അറിയിച്ചു കഴിഞ്ഞു.

2009ല്‍ ലോകം മുഴുവന്‍ ഭീതിവിതച്ച എച്ച1എന്‍1 വൈറസ് ബാധയുടെ സമയത്താണ് ലോകാരോഗ്യ സംഘടന ഇതിന് മുന്‍പ് ആഗോള മുന്നറിയിപ്പ് നല്‍കിയത്. 2014ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ ആകെ തകര്‍ത്തുകളഞ്ഞ എബോള വൈറസ് ബാധയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ മെല്ലെ പ്പോക്ക് വന്‍ വിമര്‍ശത്തിന് കാരണമായിരുന്നു. വാക്‌സിനുകളടക്കമുള്ള എടുക്കുന്നതിനെപ്പറ്റി അന്നത്തെ പ്രസ്താവന വൈകിപ്പോയിരുന്നു. 11300 പേരാണ് എബോളയാല്‍ മരണപ്പെട്ടത്. 2016ലാണ് വൈറസ് ബാധ നിലച്ചതായി പിന്നീട് സ്ഥിരീകരിക്കപ്പെട്ടത്.