സ:കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

21406

കൊച്ചി: സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. രാത്രി 8. 40 നാണ് മരണം സ്ഥീരീകരിച്ചത്.

കോടിയേരിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ യാത്ര റദ്ദാക്കിയിരുന്നു. സി പി എം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദന്‍ ശനിയാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തിയിട്ടുണ്ട്്.

അനാരോഗ്യം കണക്കിലെടുത്ത് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കോടിയേരിയെ ആഗസ്റ്റ് 29 നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനഞ്ച് ദിവസത്തെ ചികല്‍സയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയായിരുന്നു.