കിഫ്ബി കേസിലെ ഇഡി അന്വേഷണത്തിന് സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി

61458

കൊച്ചി: മസാല ബോണ്ട് കേസിലെ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യണം എന്ന കിഫ്‌ബി ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസ്സപ്പെടുത്തലാണ് ലക്ഷ്യമെന്നും ആയിരുന്നു കിഫ്‌ബിയുടെ ആരോപണം. ഹർജി സെപ്റ്റംബർ 2ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

പണം വന്നത് നിയമവിരുദ്ധമായിട്ടയാണെന്ന് പറയാൻ കഴിയില്ലെന്ന് കിഫ്‌ബി കോടതിയില്‍ പറഞ്ഞു. മസാല ബോണ്ടിന് ആര്‍ബിഐയുടെ അംഗീകാരം ഉണ്ടെന്നും ഫെമ ലംഘനം അന്വേഷിക്കേണ്ടത് റിസർവ് ബാങ്കാണെന്നും കിഫ്‌ബി കോടതിയില്‍ പറഞ്ഞു.

എന്നാല്‍, കിഫ്‌ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയം ഉണ്ടെന്ന് ഇ ഡി അറിയിച്ചു. മറുപടി നൽകാൻ കൂടുതൽ സാവകാശം വേണമെന്നും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.

ഇതേ തുടര്‍ന്നാണ് ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹർജി സെപ്റ്റംബർ 2ന് പരിഗണിക്കാന്‍ മാറ്റിയത്.