മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139ന് മുകളിൽ പോകാൻ പാടില്ല; സുപ്രീം കോടതിയുടെ നിർദേശം

2134

മുല്ലപ്പെരിയാർ ഡാമിൽ നിലവിലെ ജല നിരപ്പായ 137.60ത്തിൽ തന്നെ നിലനിർത്താൻ സുപ്രീം കോടതിയുടെ നിർദേശം. നിലവിലെ ജലനിരപ്പ് നിലനിർത്താനുള്ള മേൽനോട്ട സമിതിയുടെ തീരുമാനത്തെ കോടതി അംഗീകരിക്കുകയായിരുന്നു. സമിതിയുടെ നിർദേശത്തെ കുറിച്ചുള്ള മറുപടിക്കായി സമയം ചോദിച്ച കേരളത്തിന് കോടതി നാളെ രാവിലെ പത്ത് മണി വരെ നൽകി. കേസ് വീണ്ടും നാളെ വൈകിട്ട് രണ്ട് മണിക്ക് പരിഗണിക്കുന്നതാണ്. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മുല്ലപ്പെരിയാറും ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് കോടതി പരിഗണിക്കുന്നത് . തമിഴ്നാട് ഡാം ബലപ്പെടുത്താനുള്ള നടപടികളിൽ വീഴ്ച വരുത്തി കാരാർ ലംഘനമുണ്ടാക്കിയതിനാൽ പാട്ടകരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി. ഡാമിന്റെ സുരക്ഷ വിലയിരുത്തേണ്ട മേൽനോട്ട സമിതി ഉത്തരാവദിത്തങ്ങളിൽ ഒളിച്ചോടുന്നവെന്ന് ആരോപിച്ചുകൊണ്ടുള്ളതാണ് രണ്ടാമത്തെ മറ്റൊരു ഹർജി.സുപ്രീം കോടതി നിയമിച്ച മേൽനോട്ട സമിതി നിലവിലെ ജനനിരപ്പ് തന്നെ നിലനിർത്താൻ നിർദേശിക്കുന്നതെന്ന് അഡീഷ്ണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.