വി​ദ്യാ​ര്‍ഥി​നി​യെ അ​പ​മാ​നി​ച്ച സം​ഭ​വത്തിൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ക​ര​ണം നി​രാ​ശാ​ജ​ന​കം: ഗവർണർ

26461

തിരുവനന്തപുരം: പൊ​തു​വേ​ദി​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യെ പു​ര​സ്‌​കാ​രം ന​ല്‍കാ​നാ​യി ക്ഷ​ണി​ച്ചു​വ​രു​ത്തി​യ ശേ​ഷം മ​ത​നേ​താ​വ് അ​പ​മാ​നി​ച്ച സം​ഭ​വം കേ​ര​ള​ത്തി​നാ​കെ അ​പ​മാ​ന​ക​ര​മാ​യി​പ്പോ​യി എന്ന് കേരളം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേ​ര​ളം പോ​ലു​ള്ള സം​സ്ഥാ​ന​ത്തു നി​ന്ന് കൂ​ടു​ത​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം പ്ര​തീ​ക്ഷി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പോ​ലും മൗ​നം പാ​ലി​ച്ച​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. ലിം​ഗ​സ​മ​ത്വ​ത്തി​നു പേ​രു​കേ​ട്ട, സ്ത്രീ​ക​ളു​ടെ അ​ന്ത​സി​നും അ​ഭി​മാ​ന​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന കേ​ര​ളം പോ​ലൊ​രു സ​മൂ​ഹ​ത്തി​ൽ നി​ന്നു വ​ന്ന ഇ​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണം തീ​ർ​ത്തും നി​രാ​ശാ​ജ​ന​ക​മാ​ണ്. ഈ ​വി​വാ​ദ​ത്തി​ൽ കേ​ര​ള​ത്തി​ലെ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, മ​ത നേ​താ​ക്ക​ൾ പു​ല​ര്‍ത്തി​പ്പോ​രു​ന്ന മൗ​നം കാ​ര​ണ​മാ​ണ് ഇ​തെ​ക്കു​റി​ച്ച് എ​നി​ക്ക് പ്ര​തി​ക​രി​ക്കേ​ണ്ടി വ​രു​ന്ന​ത്. ക​ക്ഷി​രാ​ഷ്‌​ട്രീ​യ ഭേ​ദ​മെ​ന്യേ അ​വ​രി​ൽ നി​ന്നു വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നെ​ങ്കി​ൽ, എ​നി​ക്ക് പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യം വ​രി​ല്ലാ​യി​രു​ന്നു.

പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ര്‍ത്തി​യ​തി​ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ പെ​ണ്‍കു​ട്ടി​യെ​യാ​ണ് അ​പ​മാ​നി​ച്ചി​റ​ക്കി​വി​ട്ട​ത്. എ​ന്തു​ത​രം സ​മൂ​ഹ​ത്തി​ലാ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്? അ​വ​ര്‍ ആ​യി​രം മ​ദ്ര​സ​ക​ൾ ന​ട​ത്തു​ന്നു​ണ്ടാ​വും. പ​ക്ഷേ അ​തൊ​ന്നും ഒ​രു കൊ​ച്ചു പെ​ണ്‍കു​ട്ടി​യെ അ​പ​മാ​നി​ക്കാ​നു​ള്ള കാ​ര​ണ​മാ​യി കാ​ണാ​നാ​വി​ല്ല.
സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ നേ​താ​വി​ന്‍റെ ന​ട​പ​ടി​യി​ല്‍ ദുഃ​ഖ​മു​ണ്ട്. പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​നു ചേ​ര്‍ന്ന ന​ട​പ​ടി​യ​ല്ല ആ ​വേ​ദി​യി​ലു​ണ്ടാ​യ​ത്. ഒ​രു പെ​ണ്‍കു​ട്ടി​യെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചു. പെ​ണ്‍കു​ട്ടി​ക​ളു​ടെ മ​നോ​വീ​ര്യം ത​ക​ര്‍ക്കു​ന്ന ന​ട​പ​ടി​യാ​ണു​ണ്ടാ​യ​ത്. ചെ​റു​പ്രാ​യ​ത്തി​ലു​ള്ള ആ ​പെ​ൺ​കു​ട്ടി​യു​ടെ മ​നോ​ധൈ​ര്യ​ത്തെ ഞാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു. അ​ങ്ങ​നൊ​രു ധൈ​ര്യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​ത്ര​യ​ധി​കം അ​പ​മാ​നം സ​ഹി​ച്ച കു​ട്ടി ചി​ല​പ്പോ​ൾ ആ ​സ്റ്റേ​ജി​ൽ ത​ള​ർ​ന്നു വീ​ണേ​നേ. അ​ങ്ങ​നെ​യൊ​രു ക​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ ​പ്രാ​യ​ത്തി​ലു​ള്ള ഏ​തൊ​രു കു​ട്ടി​യും വേ​ദി​യി​ൽ ത​ള​ര്‍ന്നു വീ​ഴു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​യി​ൽ സ്വ​മേ​ധാ​യാ കേ​സെ​ടു​ക്ക​ണം. പെ​ൺ​കു​ട്ടി​യു​ടെ അ​ന്ത​സി​നെ ത​ക​ർ​ത്ത​തി​നു കേ​സെ​ടു​ക്ക​ണം.
ആ ​കു​ട്ടി ഹി​ജാ​ബ് ധ​രി​ച്ചാ​ണു സ്റ്റേ​ജി​ലെ​ത്തി​യ​ത്. ഞാ​ൻ ആ​ദ്യം മു​ത​ലേ പ​റ​യു​ന്നു​ണ്ട്, ഇ​വ​ർ ഹി​ജാ​ബി​നു വേ​ണ്ടി​യ​ല്ല പ്ര​ചാ​ര​ണ​വും പ്ര​ക്ഷോ​ഭ​വും ന​ട​ത്തു​ന്ന​തെ​ന്ന്. നി​ങ്ങ​ൾ ഹി​ജാ​ബി​നു വേ​ണ്ടി​യാ​ണു പോ​രാ​ടു​ന്ന​തെ​ങ്കി​ൽ അ​തു ധ​രി​ച്ചെ​ത്തി​യ ഒ​രു പെ​ൺ​കു​ട്ടി​യെ എ​ന്തി​നാ​ണ് അ​പ​മാ​നി​ക്കു​ന്ന​ത്. കാ​ര​ണം, നി​ങ്ങ​ളു​ടെ ആ​ത്യ​ന്തി​ക​ല​ക്ഷ്യം ഹി​ജാ​ബ​ല്ല. സ്ത്രീ​ക​ളെ നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ലു​ള്ള താ​ത്പ​ര്യ​മി​ല്ലാ​താ​ക്കി സ്വ​യം നാ​ലു ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങാ​ൻ പെ​ൺ​കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ത​രാ​ക്കാ​നാ​ണ് ഇ​തു​പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​ത്ത​ര​മാ​ളു​ക​ളാ​ണ് ലോ​കം മു​ഴു​വ​ൻ ഇ​സ്‌​ലാ​മോ​ഫോ​ബി​യ സൃ​ഷ്ടി​ക്കു​ന്ന​ത്.

ഒ​രു മു​സ്‌​ലി​മാ​യ എ​നി​ക്ക് ഇ​ങ്ങ​നെ തോ​ന്നു​ന്നെ​ങ്കി​ൽ, മ​റ്റു​ള്ള​വ​രു​ടെ അ​വ​സ്ഥ​യെ​ന്താ​കും? ഇ​സ്‌​ലാ​മി​ലെ ഇ​ത്ത​രം യാ​ഥാ​സ്ഥി​തി​ക​രാ​യ കൂ​ട്ട​ർ​ക്കാ​ണ് മേ​ൽ​ക്കൈ​യെ​ങ്കി​ൽ അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ എ​ല്ലാ സ്ത്രീ​ക​ളി​ലും അ​വ​ർ അ​ടി​ച്ചേ​ൽ​പ്പി​ക്കു​മെ​ന്ന് എ​നി​ക്ക് ഭ​യ​മു​ണ്ട്. എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ്ത്രീ​ക​ളി​ലും അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ നോ​ക്കും.

മൊ​ത്തം രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​വും പൊ​തു​സ​മൂ​ഹ​വും ഈ ​വി​ഷ​യ​ത്തി​ൽ പു​ല​ര്‍ത്തു​ന്ന മൗ​ന​ത്തി​ൽ ഞാ​ൻ അ​സ്വ​സ്ഥ​നാ​ണ്. പെ​ണ്‍മ​ക്ക​ളു​ടെ അ​ഭി​മാ​നം ഉ​യ​ര്‍ത്തി​പ്പി​ടി​ക്കാ​ൻ എ​ല്ലാ​വ​ര്‍ക്കും ബാ​ധ്യ​ത​യു​ണ്ട്. ഇ​തേ കാ​ര്യം നേ​ര​ത്തേ വി​സ്മ​യ കേ​സി​ലും ഞാ​ൻ പ​റ​ഞ്ഞ​താ​ണ്. പെ​ണ്‍കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കി സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണു​ണ്ടാ​വേ​ണ്ട​ത്. പൊ​തു​വേ​ദി​ക​ളി​ൽ പെ​ണ്‍കു​ട്ടി​ക​ളെ അ​പ​മാ​നി​ച്ച് മാ​ന​സി​ക​മാ​യി ത​ള​ര്‍ത്താ​നും ത​ക​ര്‍ക്കാ​നും ശ്ര​മി​ക്കു​ന്ന​ത് ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​വ​ണം. ഇ​തൊ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​വി​ട​ത്തെ ജീ​വി​ത​ത്തി​ന് അ​ടി​സ്ഥാ​നം, ഖു​റാ​ന​ല്ല. ഭ​ര​ണ​ഘ​ട​ന​യ്ക്കു വി​ധേ​യ​മാ​യും അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചു​മാ​ണ് എ​ല്ലാ​വ​രും ജീ​വി​ക്കേ​ണ്ട​ത്.