സംസ്ഥാന സ്കൂൾ കായിക മേള തുടങ്ങി ; എറണാകുളത്തിന് ആദ്യ സ്വർണ്ണം

3771

കണ്ണൂർ: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ട് പറമ്പിലെ സിന്തറ്റിക്ക് ട്രാക്കിൽ തുടക്കമായി. രാവിലെ സീനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്റർ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. എറണാകുളത്തിനാണ് ആദ്യ സ്വർണ്ണം. മൂവായിരം മീറ്ററിലെ എല്ലാ വിഭാഗത്തിലെയും മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് സ്വർണ്ണവുമായി പാലക്കാടാണ് മുന്നിൽ

സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ ആദ്യ വിജയി മാർ ബേസിൽ കോതമംഗലത്തിന്റെ അമിത് എൻവിയ്ക്കാണ് ആദ്യ സ്വർണ്ണം. സീനിയർ പെൺകുട്ടികളുടെ മൂവായിരം മീറ്ററിൽ കല്ലടി സ്കൂളിലെ സി ചാന്ദ്നിയും ജൂനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്ററിൽ റിജോയ് ജെ യുമാണ് പാലക്കാടിന് വേണ്ടി സ്വർണ്ണം നേടിയത്.

കോഴിക്കോട് ഒരു സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കി. ജൂനിയർ പെൺകുട്ടികളുടെ മൂവായിരം മീറ്ററിൽ കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസിലെ സനിക കെപിയാണ് സ്വർണം സ്വന്തമാക്കിയത്. ഈ ഇനത്തിൽ അനശ്വര ഗണേശനാണ് വെള്ളി.

..