തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വർധിച്ച സൂര്യതാപത്തിന്റെ ഫലമായുണ്ടായ അന്തരീക്ഷ മാറ്റങ്ങങ്ങൾ മൂലം കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കരയിലേക്ക് എത്തുന്നതിനാലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. ഇടുക്കി ലോവർ റേഞ്ച് മുതൽ പത്തനംതിട്ട വരെയുള്ള ഭാഗങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ രാത്രിയോടെ മഴ കനക്കാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകും. മറ്റന്നാളോടെ ഇത് ന്യൂനമർദ്ദമായി മാറിയേക്കും.
Latest article
ഉമ തോമസിനെതിരെ തെരെഞ്ഞെടുപ്പ് കേസ്
കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ വിജയിച്ച് M L A ആയ ഉമ തോമസിനെതിരെ ഹൈക്കോടതിയിൽ തെരെഞ്ഞെടുപ്പ് കേസ്. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി പി...
കേരളത്തിൽ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വര്‍ധനവ് പ്രഖ്യാപിച്ചു. ശരാശരി 6.6 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു വർഷത്തെ പുതിയ നിരക്കാണ് റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചത്. വ്യാവസായിക...
മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: ആം ആദ്മി പാർട്ടി
കൊച്ചി: ആം ആദ്മി പാർട്ടി സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ...