ലോക മൽസ്യ തൊഴിലാളി ദിനത്തിൽ പി സി തോമസിന്റെ പാർട്ടിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ ലയിച്ചു

3077

കൊച്ചി:ലോക മൽസ്യ തൊഴിലാളി ദിനമായ ഇന്ന് പി സി തോമസിന്റെ പാർട്ടിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ ലയിച്ചു .എറണാകുളം ജില്ലയിലെ വൈപ്പിൻകരയിലെ എളങ്കുന്നപ്പുഴയിലായിരുന്നു ലയന സമ്മേളനം നടന്നത്.ലയനസമ്മേളനം ഉദ്‌ഘാടനം ചെയ്തത് മുൻ കേന്ദ്ര മന്ത്രി പി സി തോമസായിരുന്നു .

ലയനസമ്മേളനത്തിൽ കേരള കോൺഗ്രസ് പി സി തോമസ് വിഭാഗം സംസ്ഥാന കൺവീനറും തീരദേശ മേഖലയുടെ പാർട്ടി ചുമതലയുള്ള എം സി സൂര്യ ദത്തൻ ,സംസ്ഥാന നേതാവായ ജോസ് പി തോമസ് ജോസഫ് ,ദിനേശ് കർത്ത , ജോസഫ് മനുവേലി ,നീലമന കൃഷ്ണൻ എബ്രാതിരി ,ടോമി നായരമ്പലം ജോയ്‌സൺ നായരമ്പലം ,റാഫേൽ മഠത്തിപ്പറമ്പിൽ ,ഫ്രഡി ,ആന്റണി അറക്കൽ എന്നിവർ പ്രസംഗിച്ചു .

രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മൽസ്യ തൊഴിലാളികൾക്കും ക്ഷേമനിധികളിൽ അംഗത്വം നൽകുക ,മണെണ്ണ സബ്‌സിഡി അനുവദിക്കുക ,മൽസ്യഫെഡിൽ നടക്കുന്ന പിൻ വാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു .

കാറ്റും മഴയും കൊണ്ട് ദിവസങ്ങളോളം കടലിൽ പണിയെടുത്ത് മൽസ്യത്തൊഴിലാളികൾ കൊണ്ട് വരുന്ന മൽസ്യം ലേലം ചെയ്തു കിട്ടുന്ന തുകയിൽ നിന്നും അഞ്ചു ശതമാനം തുക ലേല കമ്മീഷനായി സംസ്ഥാന സർക്കാരിനു നൽകണമെന്ന ഓർഡിനൻസ് കടുത്ത തൊഴിലാളി വിരുദ്ധമാണെന്ന് പി സി തോമസ് കുറ്റപ്പെടുത്തി.ലേലത്തുകയുടെ അഞ്ചു ശതമാനത്തിൽ കുറയാത്ത തുക ലേലകമ്മീഷനായി സംസ്ഥാന സർക്കാരിനു നൽകണമെന്ന ഓർഡിനൻസ് പിൻവലിക്കണമെന്ന് ലയന സമ്മേളനം ആവശ്യപ്പെട്ടു .കേരളത്തിലെ മൽസ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിലൂടെയും നഷ്ടത്തിലൂടെയും കടന്നുപോകുമ്പോൾ കേരള സർക്കാരിന്റെ പുതിയ തീരുമാനം കടുത്ത ആഘാതം തീരദേശ മേഖലയിലുണ്ടാക്കുമെന്ന് സൂര്യദത്തൻ പറഞ്ഞു