അന്ന് കേരളത്തിൽ കമ്യുണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ; ഇന്ന് കർണാടകയിൽ ബിജെപിയെമാറ്റി നിർത്താനും; രാഷ്ട്രീയത്തിൽ നടക്കുന്ന സമാനതകൾ

873

എം ആർ അജയൻ

കൊച്ചി:49 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ അരങ്ങേറിയ പോലുള്ള സംഭവികാസങ്ങളാണ് കർണാടകയിൽ ഇപ്പോൾ നടക്കുന്നത് .ഇന്നത്തെ മാതിരി റിസോർട്ട് രാഷ്ട്രീയവും പണാധിപത്യവും ഒഴിച്ചു നിർത്തിയാൽ മറ്റുള്ളവയുടെ കാര്യത്തിൽ ഏതാണ്ട് സമാനതകളുണ്ട്

വർഷം :1960

നിയമസഭ തെരെഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന കമ്യുണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയാണ് വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസ് പാർട്ടി മുഖ്യമന്ത്രി സ്ഥാനം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പട്ടം തണുപിള്ളക്ക് നൽകിയത്. അന്ന് കോൺഗ്രസിന് 63 സീറ്റുകളും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്ക് 20 സീറ്റുകളുമാണ് ഉണ്ടായിരുന്നത് .

കർണാടകയിൽ ബിജെപിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാനാണ് വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസ് ജെഡിഎസിന്റെ കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകിയത്. കർണാടകയിൽ ഇപ്പോൾ കോൺഗ്രസിനു 80 സീറ്റുകളും ജെഡിഎസിനു 37 സീറ്റുകളും

60 ൽ 63 സീറ്റുകളുള്ള കോൺഗ്രസിനു ഉപമുഖ്യമന്ത്രി സ്ഥാനവും 20 സീറ്റുകളുള്ള പ്രജാസോഷ്യലിസ്റ്റ് പാർട്ടിക്ക് മുഖ്യമന്ത്രി സ്ഥാനവും കിട്ടിയതുപോലെയാണ് ഇപ്പോൾ കർണാടകയിലെ സ്ഥിതിയും. 37 സീറ്റുകളുള്ള ജെഡിഎസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയും 80 സീറ്റുകളുള്ള കോൺഗ്രസിന്റെ പരമേശ്വര ഉപമുഖ്യമന്ത്രിയുമാണ്. ഇതേമാതിരിയായിരുന്നു 60 ൽകേരളത്തിലെ സ്ഥിതിയും. 63 സീറ്റുകളുള്ള കോൺഗ്രസിന്റെ ആർ ശങ്കർ ഉപമുഖ്യമന്ത്രിയായപ്പോൾ കേവലം 20 സീറ്റുള്ള പ്രജാ സോഷ്യലിസ്റ്റ്പാർട്ടി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയുമായി.

അതോടെ കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനുള്ള ആഗ്രഹം ഉദിച്ചു. അതിനു വേണ്ടിയുള്ള കരുനീക്കങ്ങൾ തുടങ്ങുകയും ചെയ്തു. അന്ന് പട്ടംതാണുപിള്ള മന്ത്രിസഭയിൽ ആർ ശങ്കർ ധനമന്ത്രിയും പിടി ചാക്കോ ആഭ്യന്തര മന്ത്രിയുമാണ്. ഇരുവരും മുഖ്യമന്ത്രി പദത്തിൽ നോട്ടമിട്ടതോടെ പട്ടം താണുപിള്ള മന്ത്രി സഭ ആടിയുലഞ്ഞു .

അത് വലിയ പൊട്ടിത്തെറിയിൽ കലാശിക്കാതിരിക്കാൻ ലാല്ബഹദൂർ ശാസ്ത്രി കണ്ട വഴിയാണ്‌ പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണറാക്കി നാട് കടത്തുക. പഞ്ചാബ് ഗവർണറാവാൻ പട്ടത്തിനു താൽപ്പര്യം ഉണ്ടായതുകൊണ്ട് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനു പ്രശ്നം പെട്ടെന്ന് പരിഹരിക്കാനായി. ഇന്നിപ്പോൾ അറുപതിൽ കേരളത്തിൽ ചെയ്തതുപോലെ ചെയ്യാൻ കോൺഗ്രസിനു കഴിയില്ല. കാരണം കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. അതിനാൽ സംസ്ഥാന ഗവർണർമാരെ തീരുമാനിക്കുന്നത് ബിജെപിയാണ്. കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസായിരുന്നെങ്കിൽ കുമാരസ്വാമിയെ പട്ടം താണുപിള്ളയെ ചെയ്തതുപോലെ ഏതെങ്കിലും സംസ്ഥാനത്ത് ഇതിനകം ഗവർണറായി നിയമിക്കുമായിരുന്നു.

പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ജെഡിഎസും തമ്മിൽ സമാനതയുണ്ട്. ദേശീയതലത്തിൽ ആചാര്യ കൃപാലിനി രൂപീകരിച്ച രാഷ്ട്രീയപാർട്ടിയാണ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി. ഈ പാർട്ടിയുടെ പിൻഗാമിയാണ് ജെഡിഎസ്. ഇരുവരുടെയും പ്രത്യയശാസ്ത്രം സോഷ്യലിസമാണ് .

1960 ൽ വലിയ ഒറ്റക്കക്ഷിയായിട്ടും മുഖ്യമന്ത്രി സ്ഥാനം പ്രജാസോഷ്യലിസ്റ്റ് പാർട്ടിക്ക് വിട്ടു കൊടുത്തതിനെ തുടർന്ന് കേരളത്തിൽ വലിയ തിരിച്ചടികൾ കോൺഗ്രസിനു നേരിടുകയുണ്ടായി. 1964 ൽ കോൺഗ്രസ് പാർട്ടി പിളർന്ന് കേരള കോൺഗ്രസ് രൂപീകരിക്കപ്പെട്ടു. 65 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഉണ്ടായില്ല. 1967 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനു വലിയ തിരിച്ചടിയാണുണ്ടായത്. അന്നാണ് ചരിത്രത്തിലാദ്യമായി കോൺഗ്രസ് കേവലം 9 സീറ്റുകളിലൊതുങ്ങിയത് .

കർണാടകയിൽ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായിട്ടും മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിനു വിട്ടുകൊടുത്തതിൽ ചില കോൺഗ്രസ് നേതാക്കൾ അതൃപ്തരാണ്. അവരും ഇപ്പോൾ കർണാടകയിലുണ്ടായ പ്രതിസന്ധിക്ക് ഒരു കാരണമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു ചേരിയിൽ മത്സരിച്ചവർ തെരെഞ്ഞെടുപ്പിനു ശേഷം ബിജെപിയെ മാറ്റി നിർത്താൻ മന്ത്രി സഭ ഉണ്ടാക്കിയതിൽ കർണാടകയിലെ ജനങ്ങൾ എതിരാണെന്ന് സൂചിപ്പിക്കുന്ന
തിരഞ്ഞെടുപ്പ് ഫലമാണ് കഴിഞ്ഞ ലോകസഭയിൽ കർണടകയിലുണ്ടായത്. ബിജെപി മുന്നണിക്ക് ലോകസഭയിൽ 28 സീറ്റുകൾ കിട്ടിയപ്പോൾ കോൺഗ്രസിനും ജെഡിഎസിനും ഓരോന്നും വീതമാണ്