കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. വിഷ്ണു വിനോദിനു ഒന്നാം റാങ്ക്

13619

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകൾ കോട്ടയം ജില്ലയിലെ ഗൗതം ഗോവിന്ദും അഖ്വിബ് നവാസും സ്വന്തമാക്കി. ആദ്യ 1,000 റാങ്കിൽ 179 പേർ എറണാകുളം ജില്ലക്കാരാണ്. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലാണ് ഫലം പ്രഖ്യാപിച്ചത്.

അടുത്ത വർഷം മുതൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പൂർണമായും ഓൺലൈനായി നടത്താൻ സംവിധാനമൊരുക്കാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് റാങ്ക് ലിസ്റ്റ് അറിയാവുന്നതാണ്