കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് രാജി വെക്കുന്നു

29238

തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാര്‍ക്കിന്‍റേയും, കൊച്ചി ഇൻഫോ പാര്‍ക്കിന്‍റേയും കോഴിക്കോട് സൈബര്‍ പാര്‍ക്കിന്‍റേയും ചുമതലയുള്ള കേരള ഐടി പാര്‍ക്ക് സിഇഒ ജോൺ എം തോമസ് രാജിവെക്കുന്നതായി റിപ്പോർട്ട്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ സിഇഒ കൂടി ആണ് അദ്ദേഹം. ജോൺ എം തോമസ് രാജിവെക്കുന്നതായി അറിയിച്ചിട്ടുണ്ടെന്ന് ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹ സ്ഥിരീകരിച്ചു.

വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നും അമേരിക്കയിലേക്ക് തിരിച്ച് പോകേണ്ടതുണ്ടെന്നും ജോൺ എം തോമസും പറഞ്ഞു. പകരം സംവിധാനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരുകയാണ്. പുതിയ ആളെത്തി ചുമതല കൈമാറിയ ശേഷം സ്ഥാനം ഒഴിയും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷമെ തുടര്‍ നടപടികൾ ഉണ്ടാകു.