കാന്താരി ചിക്കൻ

1411


വളരെ എളുപ്പത്തിൽ കാന്താരി ചിക്കൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ

1. ചിക്കൻ – 1/2 കിലോ ചെറിയ കഷ്ണങ്ങളാക്കിയത്
2. ചെറിയ ഉള്ളി –  6-7എണ്ണം
3. ക്യാപ്സിക്കം – 1കപ്പ്
4. ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് ചതച്ചത് – 1 ടീസ്പൂൺ
5. കാന്താരി മുളക് – 6 എണ്ണം
6. മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
7. കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
8. ചില്ലി ഫ്ലേക്സ്(തരി മുളക് / മുളക് ചതച്ചത്) – 1.5 ടീസ്പൂൺ
9. ഉപ്പ് – ആവശ്യത്തിന്
10. കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം

കുറച്ചു വെളിച്ചെണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് അത് നല്ലവണ്ണം വഴറ്റിയെടുക്കുക. അതിലേക്ക്  ചെറിയ ഉള്ളി നീളത്തിലരിഞ്ഞതും കറിവേപ്പിലയും കാന്താരി മുളകും ചേർക്കുക. പിന്നീട് ക്യാപ്സിക്കവും ചേർത്ത് വഴറ്റുക. ഇനി 6 മുതൽ 9 വരെയുള്ള ചേരുവകൾ ചേർത്തിളക്കിയതിനുശേഷം ചിക്കൻ ചേർക്കുക. നല്ലവണ്ണം യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കുക. ചിക്കൻ വെന്തുകഴിഞ്ഞാൽ വെള്ളം വറ്റിക്കാൻ ഇളക്കിക്കൊടുക്കുക. കാന്താരി ചിക്കൻ തയ്യാർ. ചൂടോടെ വിളമ്പാം.

തയ്യാറാക്കിയത്,

നയന പി കെ, ഷാർജ