കണ്ണൂർ കോർപറേഷനിൽ അവിശ്വാസ പ്രമേയം പാസായി

120

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ മേയർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യുഡിഎഫ് വിമതൻ പികെ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചതോടെയാണ് സിപിഎമ്മിന് ഭരണം നഷ്ടമായത്.

അൻപത്തിയഞ്ച് അംഗങ്ങളുള്ള കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫിനും എൽഡിഎഫിനും ഇരുപത്തിയേഴ് വീതമായിരുന്നു അംഗസംഖ്യ. കോൺഗ്രസിന്റെ വിമതനായിരുന്ന പികെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു സിപിഎം കോർപ്പറേഷൻ ഭരിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഗേഷ് കെ. സുധാകരന് പിന്തുണ നൽകിയതോടെ എൽ.ഡി.എഫിൽ നിന്ന് വലിയ വിമർശനം ഉയർന്നിരുന്നു.
തുടർന്ന് യു ഡി എഫ് പി.കെ.രാഗേഷുമായി ചേർന്ന് അവിശ്വാസം അവതരിപ്പിക്കുകയായിരുന്നു. നിലവിൽ പി.കെ.രാഗേഷ് ഡെപ്യൂട്ടി മേയറാണ്