ശബരിമല മുൻ തന്ത്രി കണ്ഠര് മോഹനര് അമ്മ ദേവകി അന്തര്‍ജനത്തിന് 30 ലക്ഷം രൂപ 15 ദിവസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

6622

കൊച്ചി: കണ്ഠര് മോഹനര് അമ്മ ദേവകി അന്തര്‍ജനത്തിന് 30 ലക്ഷം രൂപ 15 ദിവസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി. താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് മകന്‍ തുക മാറ്റിയെന്നും കാര്‍ വിറ്റെന്നും കാണിച്ച് അന്തരിച്ച ശബരിമല തന്ത്രി മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഹൈക്കോടതിയിലെ ബദല്‍ തര്‍ക്ക പരിഹാരകേന്ദ്രത്തില്‍ നടന്ന അനുരഞ്ജനത്തിലാണ് കേസില്‍ തീരുമാനമായത്. ഒത്തുതീര്‍പ്പ് വിവരം ഉച്ചയ്ക്ക് ഹര്‍ജി പരിഗണിച്ചപ്പോള്‍ കക്ഷികള്‍ കോടതിയെ അറിയിച്ചു.

കോടതിനിര്‍ദേശപ്രകാരമാണ് തിങ്കളാഴ്ച രാവിലെ കക്ഷികളെ അനുരഞ്ജനത്തിന് അയച്ചത്. ഹര്‍ജിക്കാരിയുടെ പേരിലുള്ള കാര്‍ വിറ്റെന്ന ആക്ഷേപം ഉചിതമായ വേദിയില്‍ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.