കക്കാടംപൊയിലില്‍ നടന്നത് ആഭ്യന്തര വകുപ്പിൻറെ നിരുത്തരവാദിത്വമെന്ന് ആം ആദ്മി പാർട്ടി

4597

പരിസ്ഥിതിയുടെ പേരിൽ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന അതിനു വേണ്ടി ഖജനാവിലെ പണം ചെലവാക്കുന്ന മുഖ്യമന്ത്രി ഇതൊന്നു കാണണം താങ്കളുടെ ആഭ്യന്തര വകുപ്പിൻറെ നിരുത്തരവാദിത്വം: ആം ആദ്മി പാർട്ടി

പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള കക്കാടംപൊയിലിലെ അനധികൃത തടയണ പരിശോധിക്കാനെത്തിയ എം.എൻ. കാരശ്ശേരി അടക്കമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് നേരെ ആക്രമണത്തെ ആം ആദ്മി പാർട്ടി അപലപിച്ചു. കാരശ്ശേരിക്ക് പുറമെ സി.ആർ. നീലകണ്ഠൻ, ഡോ: ആസാദ്, കെ.അജിത, പ്രൊഫ: കുസുമം ജോസഫ്, ടി.വി.രാജൻ എന്നിവരടക്കമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ പി.വി. അൻവറിന്റെ കൂലിക്കാരാണെന്ന് എന്ന ആരോപണം ഗവൺമെൻറ് അന്വേഷിക്കണം.

ആൾക്കൂട്ട കൊലപാതകത്തെ അപലപിക്കുന്ന കേരളത്തിൽ തന്നെ ഇടതുപക്ഷ സഹയാത്രികന്റെ പരിസ്ഥിതി കയ്യേറ്റം അന്വേഷിക്കാൻ പോയ വരെ ആൾകൂട്ടം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും തങ്ങളോടൊപ്പമുണ്ടായിരുന്ന കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തത് സാംസ്കാരിക കേരളത്തിന് അപമാനമാണ്.

സമരത്തിന് പോയതല്ല, തടയണ സംബന്ധിച്ച നിജസ്ഥിതി അന്വേഷിക്കുന്നതിനാണ് പോയ സംഘത്തെ ആണ് ഇക്കൂട്ടർ ആക്രമിച്ചത്

പിവി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള തടയണയും ക്വാറിയുമടക്കമുള്ള അനധികൃത നിർമ്മാണങ്ങളുടെ നിജസ്ഥിതി നേരിൽ മനസ്സിലാക്കാനാണ് തങ്ങൾ എത്തിയതെന്നും കാരശ്ശേരി പറയുന്നു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്

പി വി അൻവർ ഇപ്പോൾ നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി അംഗമാണ് എന്നത് വെള്ളപ്പൊക്കത്തിലും പ്രകൃതിയെ നാശത്തിലും ഉഴലുന്ന കേരള ജനതയെ കളിയാക്കുകയാണ്

പരിസ്ഥിതി കയ്യേറ്റങ്ങൾക്ക് മുൻപിൽ നിൽക്കുന്നവർ തന്നെ പരിസ്ഥിതി കമ്മിറ്റിയിൽ കടന്നുകൂടിയത് ഇടതുപക്ഷ ഗവൺമെൻറ് പുനഃപരിശോധിക്കണമെന്നും ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു