കാർത്തിയുടെ ‘കൈദി ‘ കിടിലൻ ട്രെയിലര്‍ പുറത്തിറങ്ങി… വൈറലായി മുന്നേറുന്നു.

4679

വേറിട്ട കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തിയ മുൻ നിര നടൻ കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ കൈദി ‘ യുടെ ത്രില്ലടിപ്പിക്കുന്ന കിടിലൻ ട്രെയിലര്‍ പുറത്ത് . ‘ മാനഗരം ‘ എന്ന കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയില്‍ പുള്ളിയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.ജയിലഴികൾക്കു പിന്നിൽ രക്തം ഒഴുകുന്ന മുഖവുമായി കാര്‍ത്തി നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു.

ക്രൈം ത്രില്ലറായി ഒറ്റ രാത്രി നടക്കുന്ന കഥയെ അവലംബമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളി താരം നരേനും കാർത്തിക്കൊപ്പം തുല്യ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീഷ് പേരടി, രമണ, ദീന, ജോർജ്ജ് മറിയം,ഹരീഷ് ഉത്തമൻ, അംസദ്, അർജ്ജുൻ ദാസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ‘കൈദി’ യിൽ നായിക ഇല്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സാം സി.എസ് ആണ് സംഗീത സംവിധാനം. ഫിലോമിന്‍ രാജാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റേയും വിവേകാനന്ദ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ എസ്. ആർ.പ്രകാശ് ബാബു, എസ്. ആര്‍. പ്രഭു, തിരുപ്പൂര്‍ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മച്ചിരിക്കുന്നത്. ദീപാവലിക്ക് ലോകമെമ്പാടും റിലീസ് ചെയ്യുന്ന യുടെ കേരളത്തിലെ വിതരണക്കാർ സ്ട്രെയിറ്റ് ലൈൻ സിനിമാസാണ്.

സി.കെ.അജയ് കുമാർ,പി ആർ ഒ