വിവാദം തുടങ്ങി രണ്ടര വർഷത്തിന് ശേഷം രാജി

10471

ന്യൂന പക്ഷ മന്ത്രി ആയിരുന്ന  കെ ടി ജലീലിന്റെ രാജിക്കിടയായ സാഹചര്യം ഉടലെടുക്കുന്നത് രണ്ടര വർഷത്തിന് മുൻപ്. ന്യൂനപക്ഷ കോർപ്പറേഷന്റെ ജനറൽ മാനേജർ നിയമനവുമായി ബന്ധപ്പെട്ട  ലോകായുക്ത വിധിയിലാണ് അദ്ദേഹത്തിന് രാജി വെക്കേണ്ടി  വന്നത്. സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലേക്ക് സ്വകാര്യ ബാങ്ക് ജീവനക്കാരനായിരുന്ന തന്റെ ബന്ധുവിന് മന്ത്രി കെ.ടി ജലീല്‍ നിയമനം നല്‍കിഎന്നാണ് പരാതി. നിയമനത്തിനെതിരെ  തുടക്കത്തിൽ തന്നെ  ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കെ ടി അദീപ് എന്ന തന്റെ ബന്ധുവിന് വേണ്ടി യോഗ്യതയിൽ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും നിയമനം നടത്തുകയും ചെയ്തുവെന്നാണ് മന്ത്രിക്കെതിരെയുണ്ടായ പരാതി.സൗത്ത് ഇന്ത്യന്‍ ബാങ്ക് കോഴിക്കോട് സീനിയര്‍ മാനേജര്‍ ആയിരുന്ന   കെ ടി അദീപിനെ ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിച്ച്   ഉത്തരവിറങ്ങിയത് 2018 ഒക്ടോബർ 8 നാണ് . യോഗ്യതയുള്ള ഉദ്യാഗാർഥികളെ തഴയുകയും അദീപിന് വേണ്ടി മാനദണ്ഡങ്ങൾ മാറ്റുകയും ചെയ്ത് നിയമനം നടത്തിയതോടെ യാണ് മന്ത്രി ആരോപണങ്ങൾ നേരിടേണ്ടി വന്നത് . തുടർന്ന് യൂത്ത്  ലീഗ് നേതാവ് വി.കെ മുഹമ്മദ് ഷാഫി എന്ന ആളാണ് ലോകായുക്തയ്ക്ക് പരാതി നൽകിയത് .ലോകായുക്തയുടെ അന്വേഷണത്തിൽ കെ ടി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രി സ്‌ഥാനത്ത്‌ തുടരാൻ അര്ഹതയില്ലെന്നുമുള്ള  വിധിയാണ് വന്നത്. വിധിക്കെതിരെ ഹൈക്കോടതിയിൽ ജലീൽ അപ്പീൽ നൽകിയെങ്കിലും ലോകായുക്‌തിനെതിരെ അപ്പീലിന് പോയിട്ട് കാര്യമില്ലെന്നുള്ള നിയമ വിവദഗ്ധരുടെ നിർദ്ദേശവും ഉണ്ടായതോടെയാണ് മന്ത്രി രാജി നൽകാനൊരുങ്ങിയത് . മുഖ്യ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് രാജിയെന്നും സൂചനയുണ്ട്.