കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

317

കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നല്‍കി.നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും കോഴ നല്‍കുകയും ചെയ്‌തെന്ന പരാതിയിലാണ്  കേസ്. പരാതി നൽകിയത് ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശാണ്.കേസില്‍  പ്രതിചേര്‍ത്ത് മൂന്നുമാസങ്ങള്‍ക്കുശേഷമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും, കോഴ നല്‍കിയെന്നും കെ സുന്ദര നേരത്തെതന്നെ പറഞ്ഞിരുന്നു.കേസിൽ അന്വേഷണം ഇഴയുന്നുവെന്ന പരാതിക്കിടെയിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള നടപടി ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. നേരത്തെ അന്വേഷണ സംഘം  നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് നേരിട്ട് പണം നൽകിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പടുത്തിയിരുന്നു.