ബെന്നി ബെഹനാൻ രാജിവെച്ചതോടെ ജോസ് കെ മാണി യുഡിഎഫിൽ തിരിച്ചു വന്നേക്കും

1710

എം ആർ അജയൻ

ബെന്നി ബെഹനാൻ യു ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ചതോടെ ജോസ് കെ മാണി യു ഡി എഫിൽ തിരിച്ചെത്താൻ സാധ്യതയേറി. യു ഡി എഫ് നിബന്ധനക്ക് വിരുദ്ധമായി പ്രവർത്തിച്ച ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയെന്നായിരുന്നു ബെന്നി പ്രഖ്യാപിച്ചത്. വാസ്തവത്തിൽ മുന്നണി യോഗത്തിൽ നിന്നും മാറ്റി നിർത്താനായിരുന്നു യു ഡി എഫ് തീരുമാനിച്ചത്. എന്നാൽ ബെന്നിയുടെ പ്രഖ്യാപനത്തോടെ ജോസ് കെ മാണിയും കൂട്ടരും മുന്നണിക്ക് പുറത്തായി. പി ജെ ജോസഫിനേയും കൂട്ടരെയും പ്രീണിപ്പിക്കാൻ ബെന്നി നടത്തിയ നീക്കമെന്നായിരുന്നു ജോസ് കെ മാണി ഉമ്മൻ ചാണ്ടിയോട് പരാതിപ്പെട്ടത്.

ഇടതു മുന്നണിയിൽ ചേക്കേറാൻ നീക്കം നടത്തിയ ജോസ് കെ മാണിയോട് കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും നേതാക്കൾ രഹസ്യ ചർച്ച നടത്തിയിരുന്നു..ബെന്നിയെ കൺവീനർ സ്ഥാനത്തു നിന്നും നീക്കിയാൽ തിരിച്ചു വരാമെന്ന് ജോസ് കെ മാണി അറിയിക്കുകയുണ്ടായി. തുടർന്നാണ് ബെന്നിയോട് രാജിവെക്കാൻ കോണ്ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.. ഇതറിഞ്ഞ ബെന്നി വിവാദത്തിനിട നൽകാതെ രാജി നൽകി. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ ജോസ് കെ മാണി യു ഡി എഫിൽ തിരിച്ചെത്തും.

എൽ ഡി എഫിൽ ചേരുന്നതിനോട് ജോസ് കെ മാണിയോടോപ്പമുള്ള ഭൂരിപക്ഷവും എതിരാണ്. അതിനാൽ ജോസ് കെ മാണി ഇടതു മുന്നണിയിൽ ചേരുന്നതോടെ ഭൂരിപക്ഷവും യു ഡി എഫിലേക്ക് പോവും. ജോസഫ് എം പുതുശ്ശേരി ജോസ് കെ മാണി വിഭാഗത്തിൽ നിന്നും രാജിവെച്ചതോടെ യു ഡി എഫിൽ പിടിച്ചു നിൽക്കാനുള്ള ശ്രമം തുടരുകയായിരുന്നു ജോസ് വിഭാഗം. ഒടുക്കം ബെന്നിയെ മാറ്റിയാൽ തിരിച്ചു വരാമെന്ന ജോസ് വിഭാഗത്തിന്റെ ആവശ്യം കോണ്ഗ്രസ് നേതാക്കൾ അംഗീകരിക്കുകയാണ് ഉണ്ടായത്. തുടർന്ന് ഉമ്മൻ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും നിർദേശ പ്രകാരമാണ് രാജി എന്നാണ് സൂചന. കൂട്ടത്തിൽ കെ മുരളീധരൻ രാജിവെച്ചത് മറ്റു ലക്ഷ്യങ്ങൾ കണ്ടാണ്