ജയസൂര്യയുടെ നൂറാം ചിത്രം ‘സണ്ണി’; ആമസോണ്‍ പ്രൈമില്‍ റിലീസ്

888

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘സണ്ണി’ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുന്നു. ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രം സെപ്റ്റംബര്‍ 23നാണ് റിലീസ് ചെയ്യുന്നത്. സണ്ണിയുടെ ടീസറും റിലീസ് പ്രഖ്യാപനത്തിന്റെ ഭാഗമായി പങ്കുവെച്ചിട്ടുണ്ട്. സിനിമയില്‍ എത്തിയിട്ട് 20 വര്‍ഷങ്ങളായി മനോഹരമായ ഈ 20 വര്‍ഷങ്ങളില്‍ 100 സിനിമകള്‍ ചെയ്യാന്‍ ഭാഗ്യം ഉണ്ടായി. നിരവധി കഥാപാത്രങ്ങള്‍ ഇതിനോകം ചെയ്തുവെങ്കിലും സണ്ണി തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും ടീസര്‍ പങ്കുവെച്ചുകൊണ്ട് ജയസൂര്യ കുറിച്ചു.ജീവിതത്തില്‍ സമ്പാതിച്ചതെല്ലാം നഷ്ടമാകുന്ന സണ്ണി എന്ന വ്യക്തിയുടെ ജിവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. എല്ലാം നഷ്ടപ്പെട്ട് സമൂഹത്തില്‍ നിന്നും ഒതുങ്ങി കൂടുന്നതും പിന്നീട് പല വ്യക്തികളിലൂടെ കാഴ്ചപ്പാചുകള്‍ മാറുന്നതുമാണ് ചിത്രം. ചിത്രത്തില്‍ ഒരു സംഗീത സംവിധായകന്റെ വേഷമാണ് ജയസൂര്യ ചെയ്യുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകും.

https://www.reporterlive.com/movies/entertainment/the-movie-sunny-will-be-release-on-amazon-prime-59169
https://www.reporterlive.com/movies/entertainment/the-movie-sunny-will-be-release-on-amazon-prime-59169