ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി.

206

ന്യൂ ഡൽഹി:ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഒറ്റയടിക്ക് റദ്ദാക്കി കേന്ദ്രസർക്കാർ. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഉത്തരവിൽ രാഷ്ട്രപതി ഒപ്പു വെച്ചു.

ജമ്മു കശ്മീർ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയാണ്. ജമ്മു & കശ്മീർ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും. ലഡാക്കിനെ നിയമസഭയില്ലാത്ത, പ്രത്യേക ഭരണകൂടത്തിന്‍റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റും.