ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍;നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു

6305

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ടിടങ്ങളിലായാണ് ഏറ്റുമുട്ടലുണ്ടായത്. പാംപോറില്‍ പള്ളിയില്‍ ഒളിച്ച രണ്ടു ഭീകരരെയും ഷോപ്പിയാനില്‍ മൂന്ന് ഭീകരരെയുമാണ് സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസവും ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. അവന്തിപ്പോറയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്. അവന്തിപ്പോറയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിക്കുകയും ചെയ്തിരുന്നു. സ്ഥിരം നിരീക്ഷണത്തിനിറങ്ങിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് സൈന്യം തിരിച്ചടിയും തെരച്ചിലും ആരംഭിച്ചത്.

നിരവധി ഭീകരര്‍ പുല്‍വാമ മേഖലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ ശക്തമാക്കിയത്. ജൂണ്‍ 16ന് ഷോപ്പിയാനിലും സമാനമായ രീതിയില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. മൂന്ന് ഭീകരരെയാണ് അന്ന് സൈന്യം വധിച്ചത്.