ജമീലാ ബാനുവിന്റെ ജീവിതം നൽകുന്ന പാഠം

2922

സുബൈർ കണ്ണൂർ

പ്രവാസി കാര്യ കമ്മീഷൻ അംഗവും ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകനുമായ ശ്രീ സുബൈർ കണ്ണൂർ നമ്മളോട് പങ്കുവെക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരനുഭവ കുറിപ്പാണ്

സംഭവ ബഹുലമായ ബഹ്റൈൻ പ്രവാസത്തിന്റെ മുപ്പത് വർഷം അവസാനിപ്പിച്ച് ജമീലാ ബാനു നാട്ടിലേക്ക് യാത്രയായി. വന്ന കാലം തൊട്ടേ മനാമ അമ്പലത്തിനടുത്ത് സ്ഥിതിചെയ്യുന്ന കണ്ണൂർടെക്സ്റ്റെയിൽസിലെ നിത്യ സന്ദർശകയായിരിന്നു ഇവർ.

ജനനം ആന്ധ്രയിൽ. പിതാവ് റെയിൽവെ ജോലിക്കാരനായിരിന്നു,വളർന്നത് ആസാമിലെ ഗുവാഹത്തിയിൽ. പന്ത്രണ്ടാമത്തെ വയസ്സിൽ ആദ്യവിവാഹം രണ്ട് പെൺമക്കൾക്ക് ജന്മംനൽകി അതിൽ ഒരാൾ മരണപ്പെട്ടു മറ്റേ ആൾ ഇപ്പോൾ അമ്മയുമായി അടുപ്പത്തിലല്ലാതെ വിശാഖപട്ടണത്തുണ്ട് എന്നാണ് മനസിലാക്കുന്നത്.

പ്രവാസം തുടങ്ങുന്നത് കുവൈത്തിലായിരുന്നു, പ്രവാസത്തിനിടയിൽ പരിചയപെട്ട കേരളത്തിലെ കൊല്ലം സ്വദേശിയുമായി, രണ്ടാം വിവാഹം നടന്നു. ആ ബന്ധത്തിലെ ഏക മകൻ കൊല്ലത്തുണ്ട്. വർഷങ്ങളോളം അമ്മയുടെ സഹായം ഉണ്ടായിരിന്നു. പിന്നീട് ആ ബന്ധം നിലച്ചു,

1992 ഓടെ ആണ് ബഹ്റൈനിലെത്തിയത്. 30 വർഷത്തിനിടയിൽ ജമീല ബീവിയുടെ ജീവിതം സാമൂഹ്യ കാഴ്ചയിൽ ഒട്ടേറെ വഴിവിട്ട് ഏറെ സഞ്ചരിചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി കാലിന്റെ രോഗവുമായി
വലിയ ദുരിതത്തിലായിരിന്നു. അഞ്ച് വർഷം മുമ്പ് വീണ് കാലൊടിഞ്ഞ് സൽമാനിയ ഹോസ്പിറ്റലിൽ കിടന്ന സമയം തൊട്ട് കോവിഡ് കൊടുംമ്പിരി കൊണ്ട നാൾ മുഴുവൻ ബഹ്റൈൻ പ്രതിഭ ഹെൽപ്പ്ലൈനിന്റെ സഹായത്തോടെയാണ് ജീവിതം നിലനിർത്തിയത്,

ഇതിനിടയിൽ മകനുമായി സംസാരിച്ച് അമ്മയെ നാട്ടിലോട്ട് അയക്കാം തുടർ ചികിത്സ നൽകി സംരക്ഷണം നൽകണം എന്ന് ആവശ്യപെട്ടപ്പോൾ സ്വീകരിക്കാൻ തയ്യാറല്ല എന്ന മറുപടിയാണ് നമുക്ക് ലഭിച്ചത്. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ! വർഷങ്ങളോളം കുടുംബ ബന്ധങ്ങളൊക്കെ ഉപേക്ഷിച്ച് വഴിവിട്ട ജീവിതം നയിക്കുന്ന സമൂഹത്തിന്റെ തുറിച്ച് നോട്ടമുള്ള ഒരാളെ എങ്ങനെയായിരിക്കും അവർ സ്വീകരിക്കുക. സ്ത്രീയായാലും പുരുഷനായാലും നാളെ വന്ന് പെടാൻ പോകുന്ന ഭവിഷ്യത്തൊന്നും ആലോചിക്കാതെ താൽക്കാലിക സുഖ ജീവിതം പ്രവാസ മേഖലയിൽ നയിച്ച പലരുടെയും അനുഭവം ഇത് തന്നെയാണ്. ഇത്തരം ജീവിതം നയിക്കുന്നവർ അവസാനം കുറച്ച് സാമൂഹ്യ പ്രവർത്തകരുടെ മാത്രം ബാധ്യത മാത്രമായി മാറുന്ന കാഴ്ചയാണ് ചുറ്റും.

ഇനിയും ഒരു പാട് പേരുണ്ട് ഇങ്ങനെ. അവരെക്കെ ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ശരിയായ സാമൂഹ്യ ജീവിതത്തിലേക്ക് വരണമെന്നാണ് നമുക്കഭ്യർത്ഥിക്കാനുള്ളത്. കഴിഞ്ഞ ആറ് മാസം മുമ്പ് ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഫോറത്തിൽ ICRF ന്റെയും പ്രതിഭ ഹെൽപ്പ്ലൈനിന്റെയും സഹായത്തോടെ,ബഹു: ഇന്ത്യൻ അംബാസറുടെ മുമ്പിൽ കൂപ്പുകൈകളോടെ പറ്റിപോയ തെറ്റ്കളൊക്കെ
തിരുത്തി നാട്ടിൽ പോയി ജീവിച്ചോളാമെന്നും, അതിനുള്ള അവസരം ഉണ്ടാക്കി തരണം എന്നിവർ അപേക്ഷിച്ചു. അത് പ്രകാരം അവർക്ക് ഔട്ട് പാസും , ടിക്കറ്റും, താൽക്കാലിക ചികിത്സക്കുള്ള എല്ലാ സംവിധാനവും എംബസി നേരിട്ട് വഹിച്ച് കൊണ്ട് ഉത്തരവായി. അവരുടെ നാട്ടിലേക്കുള്ള
യാത്രക്ക് അവസരം ഒരുക്കി കൊണ്ട് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ യഥാർത്ഥ അമരക്കാരൻ നമ്മുടെ ജനകീയ അംബാസിഡർക്ക് കഴിഞ്ഞത് ഇത്തരം വിഷയം കൈകാര്യം ചെയ്യുന്ന സാമൂഹ്യ സംഘടനകൾക്കും പ്രവർത്തകർക്കും വലിയ ഉത്തേജനമാണ്.

കഴിഞ്ഞ പതിനഞ്ച് ദിവസമായി വലിയ ദുരിതകയത്തിലായ ജമീലാ ഭാനുവിന്റെ ദൈനം ദിന ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും സമർപ്പിത ഇടപെടൽ നടത്തിയ എന്റെ സഹപ്രവർത്തകരായ ICRF ചെയർമാൻ Dr ബാബു രാമചന്ദ്രൻ, സിക്രട്ടറി: പങ്കജ് നെല്ലൂർ, മെംബർമാരായ അനീഷ് ശ്രീധരൻ,കെ.ടി സലീം, ശിവകുമാർ, നിഷ രംഗരാജ്, പ്രതിഭ ഹെൽപ് ലൈൻ കൺവീനർ. നൗഷാദ് പൂനൂർ. അംഗങ്ങളായ, നുബിൻ ആലപ്പുഴ, സൈനുൽ കൊയിലാണ്ടി, ബുഷ്‌റ നൗഷാദ്, സുഹൃത്ത് സജീവൻ തേനായി,
സൽമാനിയ ഹോസ്പിറ്റലിൽ രോഗികളെ പരിചയിക്കുന്ന സാമൂഹ്യ പ്രവർത്തകരായ സാബു തൃശ്ശൂർ. ഫൈസൽ പട്ടാണ്ടി, അഷ്കർ പൂഴിത്തല, ത്രേസ്യമ്മ എന്നിങ്ങനെ അവരെ സഹായിക്കാൻ സന്മനസ്സ് കാണിച്ച സാമൂഹ്യ മേഖലയിലെ മുഴുവനാളുകളോടുമുള്ള വലിയ കടപാട് അറിയിച്ചാണ് അവർ ഇന്നലെ ഡൽഹി വഴി പോകുന്ന വിശാഖ പട്ടണത്തേക്കുള്ള വിമാനത്തിൽ യാത്രയായത്.

എംബസിയെ പ്രതിനിധീകരിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്താൻ നമ്മുടെ ലാലും വിമാനത്താവളത്തിൽ എത്തിയിരുന്നു. സഹോദരന്റെ മകൻ രവികൃഷ്ണ വിശാഖപട്ടണം വിമാനത്താവളത്തിൽ സ്വീകരിച്ചോളം എന്ന് പറഞ്ഞതാണ് നമുക്ക് ഏക ആശ്വസം.

ദിവസങ്ങളോളം നീണ്ട ആശുപത്രിവാസത്തിൽ നടക്കാൻ കഴിയാത്ത അവസ്ഥയിലും ഇവരെ സഹായിക്കാൻ തയ്യാറായ നമ്മുടെ മുഴുവൻ പ്രിയ സഹപ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ സലാം. ഇനിയും ഇത്തരം കേസുകൾ നമ്മുടെ ആരുടെയും മുമ്പിൽ എത്താതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു