തമിഴ് ചിത്രം ‘ജയ് ഭീമില്‍ പ്രകാശ് രാജ് അവതരിപ്പിച്ച കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ഒരാളെ തല്ലുന്ന സീന്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്.ഹിന്ദി സംസാരിക്കുന്ന ആളുകളെ അപമാനിക്കുന്നതാണ് സീനെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.’ജയ് ഭീം പോലൊരു സിനിമ കണ്ടിട്ട്, ആദിവാസികളായ ആളുകളുടെ പ്രശ്നങ്ങളോ, അനീതിയോ അല്ല അവര്‍ കാണുന്നത്. മറിച്ച് അടിക്കുന്നത് മാത്രമാണ്. അത് മാത്രമാണ് അവര്‍ക്ക് മനസിലാകുന്നത്. ഇത് അവരുടെ അജണ്ടയാണ് വെളിപ്പെടുത്തുന്നത്.
ഹിന്ദി തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ തെക്കേ ഇന്ത്യക്കാര്‍ക്ക് നല്ല രോഷമുണ്ട്. ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതിന് വേണ്ടി, പ്രാദേശിക ഭാഷ അറിയാവുന്ന ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുമ്ബോള്‍ കേസന്വേഷിക്കുന്ന ഒരു പൊലീസുകാരന് പിന്നെ എങ്ങനെയാണ് പെരുമാറുക.ഇത്തരം വിവാദങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. ചിലര്‍ക്ക് പ്രകാശ് രാജ് ആണ് സീനിലുള്ളത് എന്നത് കാരണമാണ് ആ സീന്‍ ഇത്ര പ്രശ്നമാകുന്നത്’- താരം പറഞ്ഞു.