ആലിബാബയുടെ സ്ഥാപകനായ ജാക് മാ വീണ്ടും പൊതുവേദിയിൽ.

2098

ബീജിങ്: ലോകപ്രശസ്തമായആലിബാബ, ആന്റ് എന്നിവയുടെ സഹസ്ഥാപകനായ ജാക് മാ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും പൊതുവേദിയിൽ. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അധ്യാപകരെ അഭിസംബോധനചെയ്താണ് ജാക്മായുടെ രണ്ടാംവരവ്.ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തകരെ ആദരിക്കുന്ന വെർച്വൽ കോൺഫറൻസിലാണ് അദ്ദേഹം പങ്കെടുത്തത്.

കഴിഞ്ഞ ഒക്റ്റോബർ 24ന് ചൈനീസ് സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചശേഷം കാണാതാകുകയായിരുന്നു ജാക്ക് മായെ. കഴിഞ്ഞ മൂന്ന് മാസമായി ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.   ആഫ്രിക്കാസ് ബിസിനസ് ഹീറോസ് എന്ന പേരിൽ ജാക്ക് മാ നടത്തുന്ന ടാലന്‍റ് ഷോയിലും അദ്ദേഹത്തെ കണ്ടില്ല.  പിന്നീട് ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ മാരിലൊരാളായ ജാക് മായെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു.

ജാക് മാ യുടെ തിരോധാനത്തെക്കുറിച്ച് നിരവധി ഊഹോപോഹങ്ങള്‍ വാണിജ്യലോകത്ത് പ്രചരിച്ചിരുന്നു. ജാക്ക് മാ പൊതുവേദിയിലെത്തിയതോടെ ഹോങ്കോങ്ങിൽ ആലിബാബയുടെ ഓഹരികൾക്ക് നാലു ശതമാനം ഉയർച്ചയുണ്ടായി.