മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

25333

ന്യൂ​ഡ​ൽ​ഹി: മുൻ കേന്ദ്ര മന്ത്രിയും മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ്സ് നേതാവുമായിരുന്ന ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നാണ് സിന്ധ്യ പാർട്ടി അംഗത്വം സ്വീകരിച്ചത്.

ബിജെപി മുൻ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇന്നലെയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് അംഗത്വം രാജിവെച്ചത്. പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കായിരുന്നു അദ്ദേഹം രാജിക്കത്ത് കൈമാറിയത്.

സി​ന്ധ്യ​യെ അ​നു​കൂ​ലി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ലെ 22 കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ഗ​വ​ർ​ണ​ർ​ക്കു രാ​ജി​ക്ക​ത്തു​ക​ൾ ന​ൽ​കി​യി​രു​ന്നു. എം​എ​ൽ​എ​മാ​രു​ടെ രാ​ജി സ്വീ​ക​രി​ച്ചാ​ൽ 107 എം​എ​ൽ​എ​മാ​രു​ള്ള ബി​ജെ​പി​ക്ക് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഭൂ​രി​പ​ക്ഷം കി​ട്ടും. 230 അം​ഗ നി​യ​മ​സ​ഭ​യി​ൽ 120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു ക​മ​ൽ​നാ​ഥി​ന്‍റെ ഭ​ര​ണം.

ജ്യോ​തി​രാ​ദി​ത്യ​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റു ന​ൽ​കു​ന്ന​തി​നു പു​റ​മെ വൈ​കാ​തെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​ക്കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 17 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 55 രാ​ജ്യ​സ​ഭാ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഈ മാസം 26-നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.