മനാമ: നവംബർ 23, 24, 25 തീയതികളിൽ നടന്ന ഇന്ത്യൻ സ്കൂൾ ബഹ്റൈൻ മെഗാഫെയർ അനുബന്ധിച്ചു നടക്കുന്ന സമ്മാന നറുക്കെടുപ്പ് നവംബർ 27 നു ഇന്ത്യൻ സ്കൂൾ ജഷാൻമാൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട മന്ത്രാലയ പ്രിതിനിധികളുടെ സാന്നിധ്യത്തിൽ ആയിരിക്കും നറുക്കെടുപ്പ് നടക്കുക.
മെഗാഫെയറിന്റെ മുഖ്യ പ്രയോജകരായ സയാനി മോട്ടോർസ് നൽകുന്ന കാറുകളാണ് നറുക്കെടുപ്പിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കിട്ടുന്ന വിജയികൾക്ക് ലഭിക്കുക